വിട്ടൊഴിയാതെ കൊവിഡ് പ്രതിസന്ധി; 24 മണിക്കൂറിനിടെ ലോകത്ത് രോഗം സ്ഥിരീകരിച്ചത് രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക്‌

July 3, 2020
Covid positive Cases

ലോകത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,08,864 പേര്‍ക്ക് ഒറ്റ ദിവസംകൊണ്ട് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,155 പേര്‍ കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു. ഇതുവരെ ലോകത്ത് 10,982,236 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,23,947 പേര്‍ക്കാണ് ഇതുവരെ ലോകത്താകെ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്നത്.

Read more: പച്ചപ്പ് നിറഞ്ഞ മലനിരകൾക്കും കോടമഞ്ഞിനും മുകളിലൂടെ മനസ് നിറച്ച് ഒരു ആകാശയാത്ര…

അമേരിക്കയാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഒന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,000-ല്‍ അധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 27,35,554 ആണ് ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം. ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. 1,496,858 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 61,884 പേര്‍ മരണപ്പെടുകയും ചെയ്തു.

Story highlights: Covid 19 worldwide latest updates corona virus