സയന്‍സ് ഫിക്ഷനുമായി പ്രഭാസ്; നായികയായി ദീപിക പദുക്കോണ്‍

July 19, 2020
Deepika Padukone Prabhas Team New Film

പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ നടന്നുവെങ്കിലും നായികയെ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മഹാനടിയുടെ സംവിധായകനായ നാഗ് അശ്വിന്റെ സംവിധാനത്തിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. അശ്വനി ദത്താണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഒരു സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം. സാങ്കല്‍പിക മൂന്നാം ലോകമഹായുദ്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നും സൂചനയുണ്ട്. 2021 അവസാനത്തോടെയായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

തെലുങ്കിന് പുറമെ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. വൈജയന്തി ക്രിയേഷന്‍സിന്റെ ബാനറിലാണ് ആണ് ചിത്രത്തിന്റെ നിര്‍മാണം. 300 കോടി രൂപ മുതല്‍മുടക്കിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story highlights: Deepika Padukone Prabhas Team New Film