കേള്‍ക്കാന്‍ കൊതിച്ചിരുന്ന പാട്ടുകളുമായി ആസ്വാദകരുടെ പ്രിയ കുരുന്നുഗായകര്‍ വരുന്നു; ‘ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍’ ഫൈനലിലേക്ക്

July 30, 2020

അതിമനോഹരമായ ആലാപനം, നിഷ്‌കളങ്കത തുളുമ്പുന്ന കുട്ടിവര്‍ത്തമാനങ്ങള്‍, ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് ആസ്വാദനത്തിന്റെ വേറിട്ട രസക്കൂട്ടാണ്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ കുട്ടിപ്പാട്ടുകാര്‍ ലോക്ക് ഡൗണ്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും ആസ്വാദകര്‍ക്ക് മുന്നിലേക്കെത്തുന്നു.

കാണാന്‍ കാത്തിരുന്ന കുരുന്ന് ഗായകര്‍ കേള്‍ക്കാന്‍ കൊതിച്ച പാട്ടുമായി എത്തുമ്പോള്‍ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ ഫൈനലിന് അരങ്ങുണരുകയായ്. ഈ വരുന്ന തിങ്കളാഴ്ച (ആഗസ്റ്റ് 3) മുതല്‍ എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് കുട്ടിപ്പാട്ടുകാര്‍ പാട്ടുമേളം തീര്‍ക്കും ടോപ് സിംഗര്‍ വേദിയില്‍.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ഫ്ളവേഴ്സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്.

Story highlights: Flowers Top Singer