‘ശ്രീരാമനാമം ജപസാര സാഗരം’- ഒന്നിലധികം തവണ കേൾക്കാൻ കൊതിപ്പിക്കുന്ന ആലാപന മാധുര്യവുമായി കൊച്ചുഗായിക- വീഡിയോ

July 22, 2020

സമൂഹമാധ്യമങ്ങൾ സജീവമായതോടെയാണ് ഒട്ടേറെ കാലാകാരന്മാർ വിവിധ മേഖലകളിൽ താരങ്ങളായത്. പാട്ടും, നൃത്തവും, ചിത്രരചനയും തുടങ്ങി അപൂർവമായ കഴിവുകളിലൂടെ വരെ ആളുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. ഇത്തരത്തിൽ മധുരമായ ആലാപന ശൈലിയിലൂടെ ശ്രദ്ധേയയാകുകയാണ് ഒരു കുഞ്ഞുഗായിക.

.’ശ്രീരാമ നാമം, ജപസാര സാഗരം’ എന്ന ഗാനത്തിലൂടെയാണ് ഈ മിടുക്കി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്. രാമായണ മാസത്തിൽ ഭക്തിയോടെ ഗാനമാലപിക്കുന്ന കുട്ടിയുടെ വീഡിയോ നടൻ പക്രു പങ്കുവെച്ചതോടെയാണ് എല്ലാവരും ഏറ്റെടുത്തത്. ‘മോളെ, നല്ല പാട്ട്. ഭാവിയുള്ള കുട്ടിയെ പരമാവധി പ്രോത്സാഹിപ്പിക്കുക’ എന്ന കുറിപ്പോടെയാണ് പക്രു വീഡിയോ പങ്കുവെച്ചത്.

‘നാരായം’ എന്ന ചിത്രത്തിൽ കെ എസ് ചിത്ര ആലപിച്ച ഗാനം അന്നും ഇന്നും സംഗീതപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. കെ എസ് ചിത്രയുടെ ശബ്ദത്തിൽ കേട്ടു പതിഞ്ഞ ഗാനം വളരെ മനോഹരമായ മറ്റൊരു ശബ്ദത്തിലും അതേ കൗതുകത്തോടെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Read More: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,724 പേര്‍ക്ക്; 648 മരണവും

സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായെങ്കിലും ഈ കൊച്ചുഗായികയെ തിരയുകയാണ് എല്ലാവരും. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ നവമാധ്യമങ്ങളുടെ പ്രത്യേകതയാണ് ഒട്ടേറെ ആളുകളിലേക്ക് വളരെ വേഗം തന്നെ വാർത്തകളും സംഭവങ്ങളും എത്താൻ സാധിക്കുന്നുവെന്നത്. നിരവധി ആളുകളുടെ ജീവിതം ഇങ്ങനെ മാറിമറിഞ്ഞിട്ടുമുണ്ട്.

Story highlights-Guinness pakru shares viral video