കൊവിഡ് കാലം; ലോക്ക് ഡൗണിന് ശേഷം ട്രെയിനുകളിൽ വരുന്ന മാറ്റങ്ങൾ അറിയാം- വീഡിയോ

July 23, 2020

കൊവിഡ്-19 രോഗ വ്യാപനം ലോകമെമ്പാടുമുള്ള ജനങ്ങളിൽ പുതിയൊരു ജീവിത ശൈലി രൂപപ്പെടുത്തിയിരിക്കുകയാണ്. മുന്നോട്ടുള്ള യാത്ര മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയ്ക്ക് ഒപ്പമുള്ളതാണ്. സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന വസ്തുക്കളയിലും സൗകര്യങ്ങളിലുമെല്ലാം പുതിയ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ അനിവാര്യമാണ്. ഇന്ത്യൻ റെയിൽവേയും മാറ്റത്തിന്റെ പാതയിലാണ്.

ലോക്ക് ഡൗണിന് ശേഷം റെയിൽവേ കോച്ചുകൾ പുതിയ സൗകര്യങ്ങൾ ഒരുക്കുകയാണ്. അതിനായി രൂപകൽപ്പന ചെയ്ത ട്രെയിൻ കോച്ചിന്റെ പ്രോട്ടോടൈപ്പ് ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. പോസ്റ്റ് കൊവിഡ് കോച്ച് എന്ന് പേരിട്ടിരിക്കുന്ന കോച്ചുകൾ അണുബാധയെ ചെറുക്കാൻ സജ്ജമാണെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ട്വിറ്ററിലൂടെ റെയിൽവേ കോച്ച് അവതരിപ്പിച്ചത്.

കൈതൊടാതെ കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസറുകൾ,സോപ്പ് ഡിസ്പെൻസറുകൾ, കാലുകൊണ്ട് തുറക്കാൻ സാധിക്കുന്ന ടോയ്‌ലറ്റ് ഡോർ എന്നിവയൊക്കെയാണ് പുതിയ കോച്ചിന്റെ പ്രത്യേകത.

അതോടൊപ്പം തന്നെ കൈപിടിക്കുന്ന സ്ഥലങ്ങളിൽ കോപ്പർ കോട്ടഡ് ഹാൻഡിലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. കോപ്പറിൽ അധിക സമയം രോഗാണുക്കൾ നിലനിൽക്കില്ല. സീറ്റുകൾ ടൈറ്റാനിയം ഡയോക്സൈഡ് കൊണ്ട് പൊതിഞ്ഞതാണ്. പ്ലാസ്മ എയർ പ്യൂരിഫയറുകളും അതോടൊപ്പം തന്നെ ഘടിപ്പിക്കും.

Read More: ഇങ്ങനെയൊരു ഇടിമിന്നല്‍ മുന്‍പ് കണ്ടിട്ടുണ്ടാവില്ല; ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍

ദീർഘദൂര യാത്രകളിൽ എസി സൗകര്യം ആവശ്യമാണ്. എന്നാൽ എസിയിൽ രോഗവ്യാപനം വളരെ വേഗത്തിൽ നടക്കും. അതുകൊണ്ട് സുരക്ഷാസംവിധാനങ്ങൾ ഘടിപ്പിച്ച എസി നോൺ എസി കോച്ചുകളുടെ നിർമാണം കപുർത്തല റെയിൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചുകഴിഞ്ഞു.

Story highlights-indian railway reveals post covid coach prototype