വിട്ടൊഴിയാതെ ആശങ്ക; ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്

July 6, 2020
India reports 4,03,738 new Covid cases

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനത്തെ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24,248 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് ഒറ്റദിവസം തന്നെ 20000-ല്‍ മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട ചെയ്യുന്നതും. 6,97,413 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 425 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് മരണം 19693 ആയി ഉയര്‍ന്നു. നിലവില്‍ 2,53,287 പേര്‍ കൊവിഡ് രോഗത്തിന് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 4,24,433 പേര്‍ ഇതുവരെ രോഗമുക്തരായി.

Story highlights: India’s Covid count world’s 3rd highest