കെ എസ് ആർ ടി സിയുടെ ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കും

July 31, 2020

കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ നാളെമുതൽ പുനഃരാരംഭിക്കുന്നു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് 206 ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നതായി അറിയിച്ചത്. കണ്ടെയ്‌ൻമെന്റ് സോണുകൾ ഒഴിച്ചുള്ള പ്രദേശങ്ങളിൽ നിന്നാണ് സർവീസ് നടത്തുക.

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ തമ്പാനൂരിൽ നിന്നും സർവീസുകൾ ഉണ്ടായിരിക്കില്ല. പകരം ആനയറയിൽ നിന്നാണ് സർവീസ് ആരംഭിക്കുക.

അതേസമയം, കൊവിഡ് കാലത്തോടെ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഗതാഗത മന്ത്രി പറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെയും യൂസ്‌ഡ്‌ കാറുകളുടെയും വിൽപ്പന കാര്യമായി തന്നെ വർധിച്ചു. ബസുകൾ ആശ്രയിക്കുന്നവർ കുറവാണ്. ആളുകൾ പൊതുഗതാഗത സംവിധാനം ഉപേക്ഷിക്കുന്നത് വെല്ലിവിളിയാണ്. അതുകൊണ്ടാണ് സർവീസ് ആരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി പറയുന്നു.

Read More: മൂന്നു വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ സജീവമാകാൻ റോമ- ‘വെള്ളേപ്പം’ മേക്കിങ് വീഡിയോ

ആളുകൾ പൊതുഗതാഗതം കയ്യൊഴിയുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നത് ഗുണകരമാണോ എന്ന് ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story highlights-k s r t c to operate long distance services from tomorrow