സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

July 7, 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ ഇന്ന് രാവിലെ മരിച്ച പുത്തൂർ തേവലപ്പുറം സ്വദേശി മനോജിന് കൊവിഡ് സ്ഥിരീകരിച്ചു.

ദുബായിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മനോജിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് ഒപ്പം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജൂലൈ 2 നാണ് മനോജ് ദുബായിൽ നിന്നും നാട്ടിലെത്തിയത്. കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു മനോജും സുഹൃത്തും.

Story Highlights: kerala-covid-19-death