ഭക്തിയുടെ ഓടക്കുഴൽ വിളിയുമായി കാർമുകിൽ ചേലോടെ കള്ളക്കണ്ണന്റെ മായാലീലകളുമായി ‘നന്ദനം’- ഫ്‌ളവേഴ്‌സ് ചാനലിൽ ഉടൻ സംപ്രേഷണം ആരംഭിക്കുന്നു

July 28, 2020

കൊവിഡ് കാലത്ത് വീടിനുള്ളിൽ ടെലിവിഷൻ സ്ക്രീനിന് മുന്നിൽ സമയം ചിലവഴിക്കുന്നവരാണ് എല്ലാവരും. പുണ്യയാത്രകളും ആരാധനാലയ ദർശനങ്ങളുമായി ഭക്തി സാന്ദ്രമാകേണ്ടിയിരുന്ന ദിനങ്ങൾ മിനിസ്ക്രീനിന് മുന്നിലായിപ്പോയവർക്കായി ഒരു സന്തോഷ വാർത്ത. പ്രേക്ഷക മനസുകളെ ഭക്തിസാന്ദ്രമാക്കാൻ കൃഷ്ണകഥയുമായി ‘നന്ദനം’ വരുന്നു. കള്ളക്കണ്ണന്റെ കുസൃതികളും മായികഭാവങ്ങളും പകർന്ന് നന്ദനം ഫ്‌ളവേഴ്‌സ് ടി വിയിൽ ഉടൻ സംപ്രേഷണം ആരംഭിക്കുകയാണ്. ഈ വരുന്ന തിങ്കളാഴ്ച മുതൽ രാത്രി 7.30ന് നിങ്ങളുടെ സ്വീകരണമുറികളിലേക്ക് ‘നന്ദനം’ എത്തുന്നു.

കൃഷ്ണലീലകളോട് എന്നും മലയാളികൾക്ക് ഒരു പ്രത്യേക പ്രണയമുണ്ട്. ‘നന്ദനം’ എന്ന സിനിമയെ നെഞ്ചോട് ചേർത്ത പ്രേക്ഷകർക്ക് മുന്നിലേക്കാണ് ഈ പരമ്പര എത്തുന്നത്. രാമായണമാസത്തിൽ രാമകഥയ്‌ക്കൊപ്പം കൃഷ്ണലീലകളും ആസ്വദിക്കാനുള്ള അവസരമാണ് ഫ്‌ളവേഴ്‌സ് ‘നന്ദന’ത്തിലൂടെ പ്രിയ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ഭക്തിയുടെ ഓടക്കുഴൽ വിളിയുമായി കാർമുകിൽ ചേലോടെ കണ്ണൻ നിങ്ങളുടെ കുടുംബങ്ങളിലേക്ക് വരുകയാണ്, കാത്തിരിക്കൂ.

‘നന്ദനം’ എന്ന പരമ്പരയ്ക്ക് പുറമെ ഒട്ടേറെ കാഴ്ചാവസന്തങ്ങൾ ഫ്‌ളവേഴ്‌സിന്റെ അണിയറയിൽ ഒരുങ്ങുന്നു. യവ്വനത്തിന്റെ ചുറുചുറുക്കും സ്‌നേഹത്തിന്റെ കരുത്തും കൈമുതലുള്ള ദമ്പതികള്‍ക്കായി ഫ്‌ളവേഴ്‌സ് ടിവിയില്‍ ഉടന്‍ ഫാമിലി ഷോയും ആരംഭിക്കുന്നു. മാത്രമല്ല, കൊവിഡ് പ്രതിസന്ധികൾ തരണം ചെയ്ത്, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിങ്ങളുടെ പ്രിയ പരമ്പരകൾ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയുമാണ്.

Story highlights-nandanam serial in flowers t v