കൊവിഡ് വ്യാപനം തടയാൻ പാലിക്കേണ്ട മൂന്നു കാര്യങ്ങൾ

July 24, 2020

ലോകമെമ്പാടും കൊവിഡ് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. വാക്‌സിൻ കണ്ടെത്തിയെന്ന പ്രതീക്ഷകൾ നിലനിൽക്കുമ്പോഴും ഈ വർഷം മറ്റു പ്രതിരോധ മാർഗങ്ങൾക്കാണ് ശ്രദ്ധ നൽകേണ്ടതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ പ്രധാനമായും മൂന്നു കാര്യങ്ങൾക്ക് ഊന്നൽ നൽകിയാണ് മുൻപോട്ടും കൊവിഡ് പ്രതിരോധിക്കേണ്ടത്.

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക എന്നതാണ് ആ മൂന്നു കാര്യങ്ങൾ. പ്രതിരോധ മരുന്നുകൾക്കായി കാത്തിരിക്കാതെ ഈ കാര്യങ്ങൾ തന്നെ മുൻപോട്ടും പാലിക്കേണ്ടതുണ്ട്.

ഇതുതന്നെയാണ് കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ പറയുന്നത്. എങ്കിലും പലരും ഈ മൂന്നു കാര്യങ്ങൾ പ്രതിരോധത്തിന്റെ ഭാഗമായി കണക്കാക്കുന്നില്ല. എല്ലാവർക്കും രോഗം വരും എന്ന മനോഭാവവും ഇപ്പോൾ പലരിലുമുണ്ട്. അത് തെറ്റാണ്. ആരോഗ്യമുള്ള വ്യക്തിക്ക് അതിജീവനം എളുപ്പമാണ്. പക്ഷേ, അയാളിലൂടെ കൊച്ചുകുട്ടികളിലേക്കും മുതിർന്നവരിലേക്കും രോഗം പകരുമ്പോഴാണ് പ്രശ്നം. അതുകൊണ്ട് ആളുകൾ കൂടുതൽ ജാഗരൂകരാകണം.

Read More: സുശാന്ത് സിംഗിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി സച്ചിൻ തിവാരി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പഠനങ്ങളിലും ഈ മൂന്നു കാര്യങ്ങൾ കൊണ്ട് രോഗബാധ തടയാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. 90 ശതമാനം ആളുകൾ കൃത്യമായി കൈകഴുകിയും 25 ശതമാനമെങ്കിലും ആളുകൾ കൃത്യമായ സാമൂഹിക അകലം പാലിക്കുകയും ചെയ്‌താൽ രോഗവ്യാപനം കാര്യക്ഷമമായി നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് യുത്രെക്ട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകരുടെ നിഗമനം.

Story highlights-three steps to resist covid 19