Information

ഇരുളില്‍ മിന്നിത്തിളങ്ങുന്ന ഭീമന്‍ സ്രാവുകള്‍; ഇത് ആഴക്കടലിലെ പുതിയ കണ്ടെത്തല്‍

വിസ്മയങ്ങള്‍ ഏറെയുണ്ട് ആഴക്കടലില്‍. പലതും മനുഷ്യന്റെ അറിവുകള്‍ക്ക് അതീതം. അതുകൊണ്ടുതന്നെയാണ് ശാസ്ത്രലോകം ആഴക്കലിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുന്നതും. കടലാഴങ്ങളില്‍ നിന്നും ശാസ്ത്രജ്ഞന്‍മാര്‍ക്ക് പുതിയൊരു കണ്ടെത്തല്‍ കൂടി ലഭിച്ചു. ഇരുട്ടില്‍ മിന്നിത്തിളങ്ങുന്ന ഭീമന്‍ സ്രാവുകളെക്കുറിച്ചുള്ളതാണ് ഈ കണ്ടെത്തല്‍. ഇരുട്ടില്‍ നീല നിറത്തില്‍ മിന്നിത്തിളങ്ങുന്ന ഈ സ്രാവുകളുടെ പേര് കൈറ്റ് ഫിന്‍ എന്നാണ്. ന്യൂസീലന്‍ഡിലെ വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്ഫറിക് റിസേര്‍ച്...

കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞന്‍; ഈ ഓന്താണ് ലോകത്തിലെ ഏറ്റവും ചെറിയ ഉരഗവര്‍ഗ്ഗം

വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. മനുഷ്യന്റെ ചിന്തകള്‍ക്കും കാഴ്ചകള്‍ക്കും എല്ലാം അതീതമായ വിസ്മയങ്ങളും പ്രപഞ്ചത്തില്‍ ഏറെയാണ്. അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും ചെറിയ ഉരഗവര്‍ഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ചെറിയ ഒരു പൊട്ടിന്റെ വലുപ്പമേയുള്ളൂ ഈ ഓന്തിന്. മനുഷ്യന്റെ വിരല്‍ത്തുമ്പില്‍ പോലും ഒതുങ്ങും. നോര്‍ത്തേണ്‍ മഡഗാസ്‌കറിലെ മലനിരകളില്‍ വെച്ചാണ് ഈ ഇത്തരിക്കുഞ്ഞന്‍ ഓന്തിനെ ഗവേഷകര്‍ കണ്ടെത്തിയത്. ബ്രൂക്കേഷ്യ നാന അഥവാ...

ഗ്രാമത്തിലൊരു റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ച ചോൻജോർ; പത്മശ്രീ നിറവിൽ 79-കാരൻ

രാജ്യം ഈ വർഷം പത്മശ്രീ നൽകി ആദരിച്ചവരിൽ ഒരാളാണ് സുൽട്രീം ചോൻജോർ. ലഡാക്ക് സ്വദേശിയായ ഈ 79- കാരനെത്തേടി പത്മശ്രീ അംഗീകാരം എത്തിയത് സ്വന്തം ഗ്രാമത്തിലുള്ളവർക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തി റോഡ് നിർമിച്ചതിനാലാണ്. റോഡ് നിർമാണത്തിനായി സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും സമ്പാദ്യവുമെല്ലാം അദ്ദേഹം വിറ്റു. ലഡാക്കിലെ സാൻസ്കർ താഴ്വരയിലെ ഒറ്റപെട്ടു കിടക്കുന്ന...

അറിയാം രാഷ്‌ട്രം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാൻ എന്ന സാധാരണക്കാരനായ ആ വലിയ മനുഷ്യനെ

അലി മണിക്ഫാൻ എന്ന പേര് ഇപ്പോൾ പലർക്കും സുപരിചിതമായിരിക്കും. ഈ വർഷത്തെ പത്മശ്രീ നൽകി ഇന്ത്യ ആദരിച്ചവരിൽ ഒരാളാണ് അലി മണിക്ഫാൻ. എന്നാൽ ആരാണ് ഇദ്ദേഹം എന്ന് ചിന്തിക്കുന്നവരും ചിലപ്പോൾ നമുക്കിടയിൽ ഉണ്ടാകാം. സാധാരണക്കാരുടെ ഇടയിൽ ഒരു സാധാരണ മനുഷ്യനായി ജീവിക്കുന്ന വ്യക്തിയാണ് അലി മണിക്ഫാൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെ പലർക്കും അറിയില്ലതാനും. എടുപ്പിലും നടപ്പിലുമൊക്കെ...

‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ റ്റെഡ്‌റോസ് അദാനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെയാണ് ഇന്ത്യയ്ക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി...

അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിൽ പഠനം; പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്ന മാറ്റങ്ങൾ അറിയാം

34 വർഷങ്ങൾക്ക് ശേഷം വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. മുൻ ഐ എസ് ആർ ഓ ചെയർമാൻ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് കൂടുതൽ അറിയാം. 10+2 രീതിയിലായിരുന്നു ഇതുവരെ രാജ്യത്ത് പൊതുവിദ്യാഭ്യാസം നടന്നത്. ഇനി അത് 5+3+3+4 എന്ന...

ലോകത്തിലെ ഏറ്റവും നിഗൂഢമായി നിലനിൽക്കുന്ന പുസ്തകത്തെക്കുറിച്ച് അറിയാം

വളരെ നിഗൂഢമായ ഒരു പുസ്തകമുണ്ട് ലോകത്ത്. ഈ പുസ്തകത്തിന്റെ നിഗൂഢതയെന്തെന്നാൽ ഇന്നുവരെ ആർക്കും വായിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ്. ഒട്ടേറെ ഗവേഷണങ്ങളിലൂടെയും മറ്റും പുരാവസ്തു ഗവേഷകർ വർഷങ്ങളായി ശ്രമിച്ചിട്ടും ഈ പുസ്തകത്തിലെ ലിപികൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 1915 മുതൽ നിഗൂഢമായി തന്നെ തുടരുകയാണ് 'വോയ്‌നിച്ച് മനുസ്ക്രിപ്റ്റ്' എന്ന പുസ്തകം. വിൽഫ്രഡ് വോയ്‌നിച്ച് എന്ന പുസ്തക കച്ചവടക്കാരന്റെ...

കൊവിഡ് വ്യാപനം തടയാൻ പാലിക്കേണ്ട മൂന്നു കാര്യങ്ങൾ

ലോകമെമ്പാടും കൊവിഡ് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. വാക്‌സിൻ കണ്ടെത്തിയെന്ന പ്രതീക്ഷകൾ നിലനിൽക്കുമ്പോഴും ഈ വർഷം മറ്റു പ്രതിരോധ മാർഗങ്ങൾക്കാണ് ശ്രദ്ധ നൽകേണ്ടതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ പ്രധാനമായും മൂന്നു കാര്യങ്ങൾക്ക് ഊന്നൽ നൽകിയാണ് മുൻപോട്ടും കൊവിഡ് പ്രതിരോധിക്കേണ്ടത്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക എന്നതാണ് ആ...

‘ഇനി വരുന്ന 28 ദിവസങ്ങൾ നിർണായകം; വേണ്ടത് ഒരു സെൽഫ് ലോക്ക് ഡൗൺ പോളിസി’- മുരളി തുമ്മാരുകുടി

കൊറോണ വൈറസ് വ്യാപനം കേരളത്തിൽ ശക്തമായി തന്നെ പിടിമുറുക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഇത് കേരളത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ്. ആകെ രോഗികൾ 91 പേരുള്ളപ്പോഴാണ് കേരളത്തിൽ ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ പതിനായിരത്തിലധികം പേര് രോഗബാധിതരായപ്പോൾ ജനങ്ങളിൽ പലർക്കും കരുതലും കുറഞ്ഞു. രോഗികളുടെ എണ്ണം ആയിരം...

പിൻസീറ്റ് യാത്രികന് ഫൂട്ട് റെസ്റ്റും ഹാൻഡ് റെയിലും നിർബന്ധം; വാഹന സുരക്ഷ നിയമ ഭേദഗതിക്കുള്ള വിജ്ഞാപനം ഇറങ്ങി

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രികനുള്ള സുരക്ഷാ സംവിധാനം, ഡ്രൈവർ ക്യാബിനുള്ള വാഹനങ്ങൾക്ക് വിൻഡ് ഷീൽഡ് മുതലായവ ഉറപ്പാക്കാൻ മോട്ടോർ വാഹന നിയമ ഭേദഗതിക്ക് വിജ്ഞാപനമായി. ഡ്രൈവർ ക്യാബിനുള്ള വാഹനങ്ങൾക്ക് സൈഡ് വിൻഡോയും ഉറപ്പാക്കണം. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രികന് ഫൂട്ട് റെസ്റ്റുകളും പിടിക്കാൻ ഹാൻഡ് റെയിലുകളും ഉണ്ടാകണം. അതോടൊപ്പം തന്നെ സാരി, ഷോൾ മറ്റു...
- Advertisement -

Latest News

വായന ഇഷ്ടപ്പെടാത്തവര്‍ പോലും ഈ ലൈബ്രറിയില്‍ എത്തിയാല്‍ വായിച്ചുപോകും: കൗതുകമാണ് കാടിനു നടുവിലെ പുസ്തകശാല

വായിച്ചാലും വളരും വായിച്ചില്ലേലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും ഇല്ലെങ്കില്‍ വളയും. വായനയെക്കുിച്ച് കുഞ്ഞിണ്ണിമാഷ് പറഞ്ഞതാണ് ഈ വരികള്‍. പുസ്തകവായനയെ ഇഷ്ടപ്പെടുന്നവര്‍ ഇക്കാലത്തുമുണ്ട് ഏറെ. നല്ലൊരു...
- Advertisement -