മരങ്ങൾക്കും നാണമുണ്ട്- പരസ്പരം തൊടാതെ സ്വയം വിടവുകൾ സൃഷ്ടിക്കുന്ന ശിഖരങ്ങൾ

January 24, 2024

നമുക്ക് ഏറെ അടുപ്പമുള്ളവരോടല്ലാതെ അപരിചതരോട് അകലം പാലിക്കുന്നവരാണ് അധികം ആളുകളും. കൊവിഡ് ശക്തമായ സമയത്ത് സാമൂഹിക അകലം പാലിക്കാനും മനുഷ്യർ പഠിച്ചു. അതുപോലെ ചില മരങ്ങൾ മറ്റുമരങ്ങളെ തൊടാതെ വളരുന്നവയാണ്. ക്രൗൺ ഷൈനെസ്( CROWN SHYNESS) എന്നാണ് ഈ സ്വാഭാവിക പ്രതിഭാസത്തിന് പറയുന്നത്. മരത്തിനും നാണമുണ്ടെന്ന അർത്ഥമുളവാക്കുന്ന ഈ പ്രതിഭാസം സംഭവിക്കുന്നത് ചില വൃക്ഷ ഇനങ്ങളുടെ മുകളിലെ ശാഖകൾ പരസ്പരം സ്പർശിക്കാൻ ഇഷ്ടപ്പെടാത്തതിനാലാണ്.

മിതശീതോഷ്ണ ഇലപൊഴിയും വനങ്ങളിൽ ഇത് സാധാരണമായ ഒരു പ്രതിഭാസമാണ്, ഇവിടെ മരങ്ങൾ പ്രായത്തിലും ഇനത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. യൂക്കാലിപ്റ്റസ്, പൈൻ, ഓക്ക് എന്നിവയുൾപ്പെടെയുള്ള ചില സ്പീഷിസുകളിലും ക്രൗൺ ഷൈനെസ് പ്രാഥമികമായി നിരീക്ഷിക്കപ്പെടുന്നു. മരങ്ങൾ ദോഷകരമായ പ്രാണികളുടെ വ്യാപനം കുറയ്ക്കാൻ ശ്രമിക്കുകയാണോ എന്നോ , കാറ്റിൽ അവയുടെ ശാഖകളെ സംരക്ഷിക്കുക ഇതൊക്കെയാണോ കാരണം എന്നതിൽ ആർക്കും ഉറപ്പില്ല.

Read also: 96-മത് ഓസ്‌കർ നോമിനേഷൻ പട്ടിക പ്രഖ്യാപിച്ചു; എൻട്രികളിൽ മുന്നിൽ ഓപ്പൺഹെയ്മർ

അതായത് മരങ്ങളുടെ ഏറ്റവും പുറമേയ്ക്കുള്ള ശാഖകൾ അടുത്ത മരത്തിന്റെ ശാഖകൾ സ്പരിശിക്കാതെ മനോഹരമായ ഒരു വിടവ് സൃഷ്ടിക്കുന്നു.ഈ പ്രകൃതി പ്രതിഭാസം ശാസ്ത്രജ്ഞരെ വളരെക്കാലമായി ആകർഷിക്കുന്ന ഒന്നാണ്. അതിന്റെ കൃത്യമായ കാരണം ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു. എന്നാൽ നിരവധി അനുമാനങ്ങളുണ്ട്. ഒന്ന്, സൂര്യപ്രകാശം, വെള്ളം, പോഷകങ്ങൾ എന്നിവയ്‌ക്കായുള്ള മരങ്ങളുടെ മത്സരം കുറയ്ക്കുന്നതിനുള്ള ഒരു അഡാപ്റ്റീവ് മെക്കാനിസമാണ് ഇതെന്നാണ്. മറ്റൊന്ന്, ശാരീരികമായ വിടവ് രോഗം പടരുന്നത് തടയാനുള്ള ഒരു മാർഗമാണ്. കാറ്റുള്ള ദിവസങ്ങളിൽ ഇലകളും ശിഖരങ്ങളും പരസ്പരം ഉരസുന്നത് വളർച്ചയെ തടയുകയും വൃക്ഷത്തിന്റെ മേലാപ്പ് ഓവർലാപ്പ് ചെയ്യുന്നത് തടയുകയും ചെയ്യുന്നു എന്നതാണ് മറ്റൊന്ന്.

Story highlights- what is crown shyness in trees