എട്ട് മാസം ബന്ധി; ഒടുവിൽ ചാരവൃത്തി ആരോപിച്ച പ്രാവിന് മോചനം!

February 2, 2024

മനുഷ്യന്മാർക്കിടയിൽ ചാരന്മാരുണ്ടെന്ന് നമ്മൾ കേട്ടിട്ടുണ്ട്. അത്തരക്കാരെ കണ്ടിട്ടുമുണ്ടാകാം. എന്നാൽ ഒരു പക്ഷി ചാരപ്രവർത്തി ചെയ്യുക, അതിന്റെ പേരിൽ ബന്ധിയാക്കപ്പെടുക, ഇതൊക്കെ വിചിത്രമായ സംഭവങ്ങളാണ്. എന്നാൽ ഇന്ന് വാർത്തകളിൽ ഇടം പിടിച്ചത് ചൈനീസ് ചാരപ്പക്ഷി എന്ന് വിളിപ്പേരുള്ള ഒരു പ്രാവാണ്. ചാരപ്പക്ഷി എന്ന സംശയത്തിൽ എട്ട് മാസത്തോളം പോലീസ് കസ്റ്റഡിയിൽ ആയിരുന്ന പക്ഷി ഒടുവിൽ മോചിപ്പിക്കപ്പെട്ടു. (Spy pigeon released after eight months)

ചൈനീസ് ഭാഷയോട് സാദൃശ്യമുള്ള ഭാഷയിലുള്ള സന്ദേശങ്ങള്‍ പ്രാവിന്റെ ചിറകില്‍ കണ്ടെത്തിയെന്ന് ആരോപിച്ചാണ് ചാരപക്ഷിയെന്ന സംശയത്തില്‍ പ്രാവിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. മുംബൈയിലെ ഒരു തുറമുഖത്തില്‍ നിന്നാണ് പ്രാവിനെ കസ്റ്റഡിയിലെടുത്തിരുന്നത്.

Read also: ആംഗ്യഭാഷയിൽ മനുഷ്യനോട് സംസാരിക്കും, ഇംഗ്ലീഷ് മനസിലാകും; വിസ്മയമായിരുന്ന കോകോ ഗൊറില്ലയുടെ കഥ

പക്ഷിയെ ആദ്യം ചാരക്കുറ്റം ചുമത്തി കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് അന്വേഷണത്തിനൊടുവിൽ കുറ്റ വിമുക്തയാക്കുകയായിരുന്നു. അന്വേഷണ വേളയിലെല്ലാം പ്രാവിലെ കൂട്ടിലാക്കി ഒരു ആശുപത്രിയിൽ സംരക്ഷിക്കുകയായിരുന്നു. എട്ട് മാസത്തോളമാണ് അന്വേഷണം നീണ്ടത്.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് പക്ഷിയുടെ ആരോഗ്യം തൃപ്തികരമായിരുന്നു. സമാനമായ സംഭവങ്ങള്‍ രാജ്യത്ത് മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016ല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണി സന്ദേശവുമായി പ്രാവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പക്ഷിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. 2010ല്‍ മറ്റൊരു പ്രാവിനെ ഇതേ മേഖലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

Story highlights: Spy pigeon released after eight months