തേങ്ങ മുതല്‍ ചെരുപ്പ് വരെ; ഈ ‘കേക്കുകള്‍’ നിങ്ങളെ അതിശയിപ്പിക്കാതിരിക്കില്ല: വീഡിയോ

July 13, 2020
Unbelievable cakes video goes viral

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇടയ്ക്കിടെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരം കൗതുക കാഴ്ചകള്‍ക്ക് ആസ്വാദകരും ഏറെയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ഇത്തരത്തില്‍ ഒരു കാഴ്ചയാണ്. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ചില കേക്കുകളുടെ ദൃശ്യങ്ങള്‍. പല വസ്തുക്കളുടേയും രൂപമാതൃകയിലുള്ള ഈ കേക്കുകള്‍ അത്ഭുതപ്പെടുത്തുന്നു.

ചെരുപ്പ്, ടിഷ്യു പേപ്പര്‍, സോപ്പ്, ഹാന്‍ഡ് വാഷ് ബോട്ടില്‍, ഏത്തപ്പഴം, തേങ്ങ എന്നുതുടങ്ങി നിത്യവും നാം കാണുന്ന പല വസ്തുക്കളുടേയും രൂപത്തിലാണ് ഈ കേക്കുകള്‍. ആദ്യ കാഴ്ചയില്‍ കേക്ക് ആണിതെന്ന് തോന്നുക പോലും ഇല്ല.

Read more: “പേരിന് ഒരു അര്‍ത്ഥമുണ്ടാകണമെന്ന് ആഗ്രഹിച്ചു; അങ്ങനെ തഹാന്‍ എന്നു പേരിട്ടു”: മകന്റെ പേരിനെക്കുറിച്ച് ടൊവിനോ

എന്തായാലും രൂപഭംഗി കൊണ്ട് വിസ്മയമായിരിക്കുകയാണ് ഈ കേക്കുകള്‍. ട്വിറ്ററില്‍ നിരവധി പേര്‍ കേക്കുകളുടെ വീഡിയോ പങ്കുവയ്ക്കുന്നു. അവിശ്വസനീയമായ ചില കേക്കുകള്‍ എന്ന് അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്.

Story highlights: Unbelievable cakes video goes viral