മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിളങ്ങാൻ ഒരുങ്ങി ‘1956, മധ്യതിരുവിതാംകൂർ’…

August 29, 2020

ഡോൺ പാലാത്തറ എഴുതി സംവിധാനം നിർവഹിച്ച ‘1956, മധ്യതിരുവിതാംകൂർ എന്ന ചലച്ചിത്രം 42 -മത് മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യം പ്രദർശനം നടത്തും. ഒക്ടോബർ 1 മുതൽ 8 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. റഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ചലച്ചിത്ര മേളയുടെ നോൺ കോമ്പറ്റീഷൻ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ മാസത്തിൽ നടത്തേണ്ടിയിരുന്ന ചലച്ചിത്ര മേള ഒക്ടോബറിലേക്ക് മാറ്റിയതാണ്.

കേരളത്തിലെ ഭൂപരിഷ്കരണം പ്രമേയമാക്കി ഇടുക്കിയിലേക്ക് കുടിയേറിയ ഒരു സംഘം ആളുകളുടെ കഥയാണ് സിനിമയിൽ പറയുന്നത്. കോട്ടയം ഉഴവൂരിൽ നിന്ന് ഓനൻ കോര സഹോദരങ്ങളുടെ കാട്ടുപോത്തിനെ വേട്ടയാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

Read also: നിലക്കടല വെള്ളത്തിലിട്ട് കുതിർത്ത് കഴിച്ചുനോക്കൂ; ഗുണങ്ങൾ പലതാണ്

ആസിഫ് യോഗി, ജെയ്ൻ ആൻഡ്രൂസ്, ഷോൺ റോമി, കനി കുസൃതി, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിലാഷ് കുമാരൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ മുതലായ ചിത്രങ്ങളുടെ രചയിതാവാണ് അഭിലാഷ് കുമാർ.അലക്സ് ജോസഫ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ബേസിൽ സിജെയാണ്.സന്ദീപ് മാധവം, ജിജി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സൗണ്ട് ക്രമീകരിച്ചത്.

Story Highlights:1956 central travancore selected to moscow film festival