‘ട്രാന്‍സിലെ ഫഹദന്റെ പ്രകടനം തിലകന്‍ പഠിപ്പിച്ച ശൈലിയില്‍’ എന്ന് അന്‍വര്‍ റഷീദ്

August 25, 2020
Anwar Rasheed about Fahadh Faasil acting style

ഒരു നോട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയവിസ്മയമൊരുക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരം കേന്ദ്ര കഥാപാത്രമായെത്തിയ ട്രാന്‍സ് എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രേക്ഷകസ്വീകാര്യത നേടി. ദൃശ്യമികവിലും ഏറെ മികച്ചുനിന്ന ചിത്രമായിരുന്നു ട്രാന്‍സ്. ചിത്രത്തിലെ ഫഹദ് ഫാസിലെന്റെ പ്രകടനം തന്നെയാണ് എടുത്തു പറയേണ്ടത്. ഓരോ സെക്കന്റിലും അതിശയിപ്പിക്കുകയായിരുന്നു താരം.

ട്രാന്‍സിലെ ഫഹദ് ഫാസിലിന്റെ പ്രകടനം തിലകന്‍ പഠിപ്പച്ച ശൈലിയിലായിരുന്നു എന്ന് അന്‍വര്‍ റഷീദ് പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രാന്‍സ് സംവിധായകന്‍ അന്‍വര്‍ റഷീദ് മനസ്സു തുറന്നത്. ‘ ഒന്നിലധികം ടേക്ക് എടുത്തു ഓരോ രംഗത്തിനും. എന്നാല്‍ ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് ഫാസില്‍ കാഴ്ചവെച്ചത്. അതില്‍ മികച്ചത് ഏതെന്ന് തിരഞ്ഞെടുക്കാന്‍ പോലും സാധിക്കില്ല. നടന്‍ തിലകനില്‍ നിന്നുമാണ് ഇത്തരത്തിലൊരു ശൈലി അഭിനേതാക്കളില്‍ പരീക്ഷിക്കുവാന്‍ പഠിച്ചത്’ അന്‍വര്‍ റഷീദ് അഭിമുഖത്തില്‍ പറയുന്നു.

Read more: നിറപുഞ്ചിരിയുമായി മിയ ചേര്‍ത്തുനിര്‍ത്തി അശ്വിനും: മനസമ്മത വീഡിയോ ശ്രദ്ധേയമാകുന്നു

സോഷ്യല്‍ ഡ്രാമ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ട്രാന്‍സില്‍ നിരവധി താരങ്ങളും അണിനിരന്നു. നസ്രിയ, തമിഴ് സംവിധായകന്‍ ഗൗതം മേനോനന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനിംഗ് ചിത്രത്തില്‍ എടുത്തുപറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ്. സാങ്കേതികമികവിലും ‘ട്രാന്‍സ്’ ഏറെ മികച്ചുനില്‍ക്കുന്നു.

Story highlights: Anwar Rasheed about Fahadh Faasil acting style