പ്രേക്ഷകര്‍ക്ക് ചിരിമധുരം സമ്മാനിക്കാന്‍ ‘ചക്കപ്പഴം’; ഈ വരുന്ന തിങ്കളാഴ്ച മുതല്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍

August 7, 2020
Chakkapazham program special

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ ചാനലാണ് ഫ്ളവേഴ്സ് ടിവി. ചിരിയും ചിന്തയും സ്നേഹവും നിറച്ച പരിപാടികളിലൂടെ ഫ്ളവേഴ്സ് സ്വീകരണ മുറികളില്‍ ഇരിപ്പുറപ്പിച്ചു. പ്രേക്ഷകുടെ ഹൃദയതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതാണ് ഫ്‌ളവേഴ്സ് ടിവിയിലെ ഓരോ പരിപാടികളും. ആവിഷ്‌കാര ശൈലിയിലും പ്രമേയത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതിനാലാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ ഓരോ പരിപാടികളും മികച്ച ജനസ്വീകാര്യത നേടുന്നത്.

പ്രിയപ്രേക്ഷകര്‍ക്ക് ചിരിമധുരം സമ്മാനിക്കാന്‍ ചക്കപ്പഴം എന്ന പുതിയ പരിപാടിയും ഫ്‌ളവേഴ്‌സ് ടിവിയില്‍ ആരംഭം കുറിക്കുന്നു. ഈ വരുന്ന തിങ്കളാഴ്ച (10-08-2020) മുതല്‍ രാത്രി പത്ത് മണിക്കായിരിക്കും ചക്കപ്പഴം പരിപാടിയുടെ സംപ്രേക്ഷണം. ചലച്ചിത്ര- സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ എസ് പി ശ്രീകുമാര്‍, ആവതരകയായി ശ്രദ്ധ നേടിയ അശ്വതി ശ്രീകാന്ത് എന്നിവരാണ് പരിപാടിയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

Read more: സമാധാനപരമായ കുടുംബജീവിതത്തിന് ഒരു രസികന്‍ ടിപ്പ് പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

ആശ എന്നാണ് അശ്വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആശയുടെ ഭര്‍ത്താവ് ഉത്തമന്‍ എന്ന കഥാപാത്രത്തെ എസ് പി ശ്രീകുമാറും അവതരിപ്പിക്കുന്നു. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍.

Story highlights: Chakkapazham program special