ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള 50 പുരുഷന്മാരിൽ ആറാം സ്ഥാനം സ്വന്തമാക്കി ദുൽഖർ സൽമാൻ

August 23, 2020

ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയിൽ ഇടം നേടി ദുൽഖർ സൽമാൻ. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ ആറാം സ്ഥാനത്താണ് ദുൽഖർ സൽമാൻ. ആദ്യ 20 സ്ഥാനങ്ങളിൽ മറ്റ് മലയാള താരങ്ങളില്ല. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഷാഹിദ് കപൂർ ആണ്.

രണ്ടും, മൂന്നും സ്ഥാനങ്ങളിൽ രൺവീർ സിംഗ്, വിജയ് ദേവരക്കൊണ്ട എന്നിവരാണുള്ളത്. നാലാം സ്ഥാനത്ത് ബോളിവുഡ് താരം വിക്കി കൗശലും ഉണ്ട്. സർവേയിൽ ഇടം നേടിയ മറ്റ് മലയാള താരങ്ങളാണ് പൃഥ്വിരാജ്, നിവിൻ പോളി എന്നിവർ.

പൃഥ്വിരാജ് ഇരുപത്തിമൂന്നാം സ്ഥാനത്തും, നിവിൻ പോളി നാൽപതാം സ്ഥാനത്തുമാണുള്ളത്. ശിവകാർത്തികേയൻ, റാണാ ദഗുബാട്ടി,യാഷ്, രാം ചരൺ, രൺബീർ കപൂർ, വരുൺ ധവാൻ, ആദിത്യ റോയ് കപൂർ എന്നിവരും ഇടം നേടി.

Read More: സൂര്യക്കൊപ്പം അപര്‍ണ ബാലമുരളിയും; ഒടിടി റിലീസിന് ഒരുങ്ങി ‘സുരരൈ പോട്രു’ റിലീസ്

ക്രക്കറ്റ് താരങ്ങളായ കാർത്തിക് ആര്യൻ, കെ എൽ രാഹുൽ എന്നിവരും പട്ടികയിൽ ഇടം നേടി. ദുൽഖർ സൽമാന് തൊട്ടുമുൻപുള്ള സ്ഥാനമാണ് വിരാട് കോലി സ്വന്തമാക്കിയത്. അതേസമയം, ഇന്ത്യ ഒട്ടാകെ സ്വീകാര്യതയുള്ള താരമാണ് ദുൽഖർ സൽമാൻ. രണ്ടു ബോളിവുഡ് ചിത്രങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടാൻ ദുൽഖർ സൽമാന് സാധിച്ചു.

Story highlights- india’s most desirable men list