dulquer salman

ബോളിവുഡ് ത്രില്ലർ ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ; ആർ ബാൽകി ചിത്രം ഒരുങ്ങുന്നു

ആർ ബാൽകി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ നായകനാകാൻ ഒരുങ്ങി ദുൽഖർ സൽമാൻ. ചൈനി കം, കി & കാ, പാ, പാഡ് മാൻ, ഷമിതാഭ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാൽകിയുടെ പുതിയ ചിത്രത്തിലൂടെ തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിനായി ഒരുങ്ങുകയാണ് ദുൽഖർ സൽമാൻ. ചിത്രത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രീ-പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞെന്ന റിപ്പോർട്ടുകളാണ്...

‘ദുല്‍ഖര്‍ പുലിയെടാ’ എന്ന് നെറ്റ്ഫ്‌ളിക്‌സ്; പിന്നാലെ രസികന്‍ കമന്റുകളും

സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഒരു ട്വീറ്റ്. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം രസകരമായ ഒരു അടിക്കുറിപ്പും. ദുല്‍ഖര്‍ പുലിയെടാ… എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നല്‍കിയത്. ട്വീറ്റ് വൈറലായതോടെ നിരവധിപ്പേരാണ് രസകരങ്ങളായ കമന്റുമായി എത്തുന്നത്. നെറ്റ് ഫ്‌ളിക്‌സിന് മലയാളം ഒക്കെ അറിയാമോ എന്നായിരുന്നു...

‘ഞാൻ‌ ഈ ചിത്രങ്ങൾ‌ കണ്ടെത്താൻ‌ ശ്രമിക്കുകയായിരുന്നു, കരയുന്ന കുട്ടി’- അദിതിക്ക് രസകരമായ പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

തെന്നിന്ത്യൻ സിനിമയുടെ താര റാണിയായി മാറിയിരിക്കുകയാണ് നടി അദിതി റാവു. സൂഫിയും സുജാതയും എന്ന ചിത്രത്തിലാണ് അദിതി ഏറ്റവും ഒടുവിൽ വേഷമിട്ടത്. ഇപ്പോൾ 'ഹേ സിനാമിക' എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടി. ദുൽഖർ സൽമാനെയും അദിതിയെയും നായികാനായകന്മാരാക്കി പ്രശസ്‌ത കൊറിയോഗ്രാഫർ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹേ സിനാമിക'. അദിതിയുടെ പിറന്നാൾ ദിനത്തിൽ...

ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള സൗത്ത് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ദുൽഖർ സൽമാൻ; പ്രഭാസിനെയും പിന്തള്ളി ആദ്യ പത്തിൽ പ്രിയതാരം

സിനിമാതാരങ്ങളുടെ വിജയം ഡിജിറ്റൽ കാലത്ത് സിനിമകൾക്കും ബോക്സ് ഓഫീസിനും അതീതമാണ്. ഒരു താരത്തിന്റെ ജനപ്രീതി നിർണയിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന സൗത്ത് ഇന്ത്യൻ താരത്തെ കണ്ടെത്താൻ ടൈംസ് നൗ നടത്തിയ പഠനത്തിൽ മലയാളത്തിൽ നിന്നും ഇടം നേടിയത് ഒരേയൊരു താരമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം...

‘ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകൾ’; അമാലിന് ജന്മദിനം നേർന്ന് പൃഥ്വിയും നസ്രിയയും

ദുൽഖർ സൽമാന്റെ പ്രിയതമ അമാൽ സുൽഫിയുടെ ജന്മദിനം ആശംസകൾ കൊണ്ട് മനോഹാമാക്കുകയാണ് സുഹൃത്തുക്കൾ. മറ്റാരുമല്ല, നസ്രിയയും പൃഥ്വിരാജുമാണ് അമാലിന് ഹൃദ്യമായ ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്. ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകൾ എന്നാണ് അമാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ കുറിച്ചിരിക്കുന്നത്. https://www.instagram.com/p/CEr3TArJZyz/?utm_source=ig_web_copy_link ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തായ നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദർശകയാണ്. ദുൽഖറുമായുള്ള സൗഹൃദം നസ്രിയ അമാലുമായും...

ചുരുളൻ മുടിയുടെ ചേലിൽ ദുൽഖർ സൽമാൻ; മുമ്മുവിനോളം വരില്ലെന്ന് നസ്രിയ

ലോക്ക് ഡൗൺ സമയത്ത് ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യ പരിപാലനത്തിനുമൊക്കെയാണ് സിനിമാ താരങ്ങൾ മുൻഗണന നൽകിയത്. ചിലർ കൃഷിയിലും സജീവമായി. വർക്ക്ഔട്ടിനായി സമയം ചിലവഴിച്ചവരാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. പുതിയ ചിത്രത്തിനായുള്ള മമ്മൂട്ടിയുടെ മേക്കോവർ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ വർക്ക്ഔട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. നിരവധി താരങ്ങൾ ദുൽഖർ സൽമാന്റെ ചിത്രത്തിന് കമന്റുകളുമായി എത്തി....

ആസിഫ് അലിയുടെ ‘മഹേഷും മാരുതിയും’- ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്

ആസിഫ് അലി നായകനാകുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്. ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന് ആശംസ അറിയിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. കുട്ടനാടൻ ബ്ലോഗിന് ശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷും മാരുതിയും. തിരക്കഥയൊരുക്കിയിരിക്കുന്നതും സേതു തന്നെയാണ്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ...

‘ഈ ചിത്രത്തിന് ക്യാപ്‌ഷൻ ആവശ്യമില്ല’, ലാലേട്ടനൊപ്പം പൃഥ്വിയും ദുൽഖറും; ചിത്രം പങ്കുവെച്ച് സുപ്രിയ

മലയാളത്തിൽ ഏറെ ആരാധകരുള്ള ചലച്ചിത്ര താരമാണ് താരവിസ്‌മയം മോഹൻലാൽ. അദ്ദേഹത്തിനൊപ്പം നിൽക്കുന്ന സിനിമ മേഖലയിലെ തിരക്കുള്ള യുവതാരങ്ങളും ചലച്ചിത്ര താരങ്ങളുടെ മക്കളുമായ പൃഥ്വിരാജ് സുകുമാരന്റെയും ദുൽഖർ സൽമാന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 'ഈ ചിത്രത്തിന് അടിക്കുറിപ്പ് ആവശ്യമില്ല' എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം...

ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള 50 പുരുഷന്മാരിൽ ആറാം സ്ഥാനം സ്വന്തമാക്കി ദുൽഖർ സൽമാൻ

ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയിൽ ഇടം നേടി ദുൽഖർ സൽമാൻ. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ ആറാം സ്ഥാനത്താണ് ദുൽഖർ സൽമാൻ. ആദ്യ 20 സ്ഥാനങ്ങളിൽ മറ്റ് മലയാള താരങ്ങളില്ല. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഷാഹിദ് കപൂർ ആണ്. രണ്ടും, മൂന്നും സ്ഥാനങ്ങളിൽ രൺവീർ സിംഗ്, വിജയ് ദേവരക്കൊണ്ട...

മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ; ദുൽഖർ സൽമാന്റെ പാചകത്തെക്കുറിച്ച് പങ്കുവെച്ച് താരങ്ങൾ

ജന്മദിന നിറവിലാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ ഏറ്റവും കൂൾ അഭിനേതാവിന് നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. വിനയം നിറഞ്ഞ പെരുമാറ്റംകൊണ്ട് ശ്രദ്ധേയനായ ദുൽഖറിന്റെ മറ്റൊരു വിശേഷമാണ് ഈ ജന്മദിനത്തിൽ സഹതാരങ്ങൾ പങ്കുവയ്ക്കുന്നത്. ദുൽഖർ സൽമാൻ പാചകത്തിലും വിദഗ്ധനാണ് എന്നാണ് പൃഥ്വിരാജ്, നസ്രിയ, തുടങ്ങിയവർ പങ്കുവയ്ക്കുന്നത്. മികച്ച ബർഗർ ഷെഫിന് ആശംസകൾ...

Latest News

‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...