തോളത്തിരുന്ന് മുത്തം നൽകി സ്നേഹിക്കുന്ന ചാക്കോച്ചന്റെ ഗുഡ് ബോയ് അപ്പു- പുതിയ അതിഥിയെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബൻ

August 5, 2020

പ്രേക്ഷകർക്ക് ഒരുപോലെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബൻ. അന്നും ഇന്നും മലയാളികളുടെ ചോക്ലേറ്റ് ബോയിയായി ഹൃദയം കീഴടക്കുന്ന കുഞ്ചാക്കോ ബോബൻ വീട്ടിലെത്തിയ ഒരു ‘ഗുഡ് ബോയ്’യെ ആരാധകർക്കായി പരിചയപ്പെടുകയാണ്. ചാര നിറമുള്ള ഒരു തത്തയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ അതിഥി. അപ്പു എന്ന് വിളിക്കുന്ന തത്തയുടെ വിശേഷങ്ങളാണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

View this post on Instagram

…..😘With Good boy Appu🐦… Appu might be thinking that “sight adi😉”is my main!!!

A post shared by Kunchacko Boban (@kunchacks) on

അപ്പു ഒരു ഗുഡ് ബോയ് ആണെന്ന് പറയുമ്പോൾ തത്ത വന്ന് കുഞ്ചാക്കോ ബോബന്റെ തോളിലിരിക്കുകയും ഉമ്മ ചോദിക്കുമ്പോൾ കൊടുക്കുകയും ചെയ്യുന്ന രണ്ടു വീഡിയോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മകൻ ഇസഹാക്കിന്റെ വിശേഷങ്ങൾക്കൊപ്പം ഇനി അപ്പുവിന്റെ വിശേഷങ്ങൾകൂടി ആരാധകർക്ക് കേൾക്കാം.

ലോക്ക് ഡൗൺ സമയത്ത് വിനോദങ്ങളും, പരിശീലനങ്ങളുമൊക്കെയായായാണ് കുഞ്ചാക്കോ ബോബൻ സമയം ചിലവഴിക്കുന്നത്. അതിനിടെ പഴയ കോളേജ് ഓർമ്മകളും താരം പങ്കുവെച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജിൽ കയറി പാട്ടുപാടുന്നതും ക്ലാസ് കട്ട് ചെയ്തു കറങ്ങിനടന്നതുമൊക്കെ ചിത്രങ്ങൾ സഹിതം കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു.

Read More: സുഹൃത്തുക്കൾ കാരണം കല്ലേറ് കിട്ടാതെ രക്ഷപ്പെട്ട ‘ഗായകൻ’- കോളേജ് ഓർമ്മകൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

കോളേജ് പഠനത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ സിനിമ ലോകത്തേക്ക് ചുവടുവച്ചത്. 1997ൽ തന്നെയാണ് ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചത്. ‘ധന്യ’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചായിരുന്നു വെള്ളിത്തിരയിൽ തുടക്കം കുറിച്ചത്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ‘അഞ്ചാം പാതിരാ’ വൻ വിജയമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് മകൻ ഇസഹാക്കിനൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് കുഞ്ചാക്കോ ബോബൻ.