‘അവര്‍ക്ക് എന്നെ കൊല്ലാന്‍ പറ്റുമായിരിക്കും പക്ഷേ…’; വീരഭാവങ്ങളില്‍ നിറഞ്ഞ് ഒരു കൊച്ചു ഭഗത് സിങ്- ആരും കൈയടിച്ചു പോകും ഈ പ്രകടനത്തിന്

August 15, 2020
Litle cute Izra Elizabeth Imitating Bhagat Singh

രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിലാണ്. ഈ ദിനത്തില്‍ നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ സമര്‍പ്പിക്കേണ്ടിവന്നവരെ വിസ്മരിക്കാനാവില്ല. സ്വാതന്ത്ര ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു കൊച്ചു ഭഗത് സിങ്.

മരണംകൊണ്ട് ഒരു നെരിപ്പോടായി ബ്രിട്ടീഷ് സാമാജ്ര്യത്തിലേക്ക് പടര്‍ന്നുകയറിയ ധീര യോദ്ധാവാണ് ഭഗത് സിങ്. ഭാരതത്തിന്റെ ഇനിയും മായാത്ത ഈ വിപ്ലവ നക്ഷത്രത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇസ്ര എലിസബത്ത് എല്‍ദോ എന്ന മിടുക്കി. ഭഗത് സിങ്ങായി അതിശിപ്പിക്കുന്ന പ്രകടനമാണ് മിടുക്കി കാഴ്ചവെച്ചിരിക്കുന്നത്.

ഗിന്നസ് പക്രു അടക്കം നിരവധിപ്പേര്‍ ഇസ്രയുടെ പ്രകടനം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘അവര്‍ക്ക് എന്നെ കൊല്ലാന്‍ പറ്റുമായിരിക്കും പക്ഷേ, എന്റെ ആശയങ്ങളെ അവര്‍ക്ക് നശിപ്പിക്കാന്‍ ആവില്ല’ എന്ന വാക്കുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇസ്രയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും പ്രശംസനീയമാണ്.

Read more: അന്ധത മറന്ന് അകക്കണ്ണിന്റെ വെളിച്ചത്തില്‍ പൂര്‍ണ്ണ നേടിയ സിവില്‍ സര്‍വീസ്; അഭിനന്ദിച്ച് മുഹമ്മദ് കൈഫ്

ജയില്‍ വസ്ത്രമണിഞ്ഞ് ദേഹത്ത് ചങ്ങലയുടെ ബന്ധനവുമായി സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇസ്ര എലിസബത്ത് ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന രംഗവും ഈ മിടുക്കി അതിശയിപ്പിക്കുന്ന ഭാവ പ്രകടനങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നു. മുവാറ്റുപുഴ, സെന്റ് തോമസ് പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ് ഇസ്ര. കോലഞ്ചേരി അടുത്ത് കടയ്ക്കനാട് ആണ് സ്വദേശം. ട്വന്റിഫോര്‍ ന്യൂസ് ചീഫ് സബ് എഡിറ്റര്‍ എല്‍ദോ പോള്‍ പുതുശ്ശേരിയുടേയും ഭാര്യ ജിഞ്ചു എല്‍ദോയുടേയും മകളാണ് ഇസ്ര

Story highlights: Litle cute Izra Elizabeth Imitating Bhagat Singh

Wow….Super mole😍👌🏽🙏🏼Independence day 🇮🇳jai hind

Posted by Guinnespakru on Friday, 14 August 2020