മാസ്‌കിലൊരു കുസൃതിയും കുറുമ്പ് നിറഞ്ഞ ചിരിയും- ശ്രദ്ധ നേടി മഞ്ജു വാര്യരുടെ ചിത്രം

August 27, 2020

ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോൾ മഞ്ജു വാര്യരുടെ ജനപ്രിയത വർധിച്ചു. ലേഡി സൂപ്പർസ്റ്റാർ എന്നാണ് ആരാധകർ മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്.

കുസൃതിയും കുറുമ്പും കാര്യവുമൊക്കെയുള്ള നിരവധി ചിത്രങ്ങളും കുറിപ്പുകളുമൊക്ക മഞ്ജു വാര്യർ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മഞ്ജു വാര്യരുടേതായി ഒരു രസികൻ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചിത്രം വരച്ച മാസ്കുമായി നിൽക്കുന്ന മഞ്ജു വാര്യരുടെ ചിത്രമാണ് വൈറലാകുന്നത്. മാസ്ക്കിൽ മഞ്ജുവിന്റെ ചിത്രമാണ്. നടി തന്നെയാണ് രസകരമായ മാസ്ക്ക് ചിത്രത്തിൽ മോഡലായി എത്തിയിരിക്കുന്നത്. മഞ്ജു വാര്യരുടെ ഫാൻസ്‌ പേജിലാണ് ഈ ചിത്രം വന്നിരിക്കുന്നത്. വളരെപ്പെട്ടെന്ന് തന്നെ ഈ മാസ്ക്ക് ചിത്രം ശ്രദ്ധ നേടുകയും ചെയ്തു.

അതേസമയം, നിരവധി ചിത്രങ്ങളുമായി രണ്ടാം വരവ് ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. കയറ്റം, ലളിതം സുന്ദരം, ചതുര്‍മുഖം, ദി പ്രീസ്റ്റ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലളിതം സുന്ദരം എന്ന ചിത്രത്തിനാണ് ദി പ്രീസ്റ്റ് എന്ന ചിത്രത്തിനായുമാണ് ആരാധകർ കാത്തിരിക്കുന്നത്.

മഞ്ജു വാര്യരുടെ സഹോദരനും, നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം, സുന്ദരം. വര്ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം. എല്ലാ മുൻനിര താരങ്ങളുടെയും നായികയായി അഭിനയിച്ചെങ്കിലും മമ്മൂട്ടിക്കൊപ്പം മാത്രം മഞ്ജു വാര്യർ വേഷമിട്ടിരുന്നല്ല. പല അഭിമുഖങ്ങളിലും താരം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഒടുവിൽ ദി പ്രീസ്റ്റിലൂടെ ആ സ്വപ്നവും സാക്ഷാത്കരിക്കപ്പെടുകയാണ്.

Read More:പ്രിയതമയ്‌ക്കൊപ്പം മിനിയേച്ചർ ഓണ സദ്യ- ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ലോക്ക് ഡൗൺ സമയത്ത് കലാപരമായ കഴിവുകൾക്കാണ് മഞ്ജു വാര്യർ മുൻഗണന നൽകിയത്. നൃത്ത പരിശീലനത്തിലേക്ക് മടങ്ങിയ താരം വീഡിയോകളും പങ്കുവെച്ചിരുന്നു. ലോകപ്രസിദ്ധ വെബ് സീരിസായ മാണി ഹീസ്റ്റിലെ ബെല്ലച്ചാവോ ഗാനം വീണയിൽ മീട്ടിയും മഞ്ജു വാര്യർ കയ്യടി നേടിയിരുന്നു.