ലോക്ക് ഡൗൺ കാലത്ത് പഠനത്തിരക്കിലാണ് പാർവതി; ഓൺലൈൻ കോഴ്‌സ് പൂർത്തിയാക്കിയതായി നടി

August 29, 2020

ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ലോക്ക് ഡൗൺ സമയത്ത് ഒരു ഇടവേള ലഭിച്ചെങ്കിലും ആ സമയം കൊണ്ട് ഒരു കോഴ്‌സ് പൂർത്തിയാക്കിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. സിനിമയിലെ സ്ത്രീ സാന്നിധ്യത്തിന് കരുത്തുപകരാൻ രൂപം നൽകിയിട്ടുള്ള കമ്മ്യൂണിറ്റി സിനിമ കളക്ടീവ് സംഘടിപ്പിച്ച തിരക്കഥ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് ഓൺലൈനായി വിതരണം ചെയ്യുന്ന ചടങ്ങിലാണ് താനും ഒരു ഓൺലൈൻ കോഴ്‌സ് പൂർത്തിയാക്കിയതായി പാർവതി അറിയിച്ചത്.

ലോക്ക് ഡൗൺ കാലം ഫലപ്രദമായി പൂർത്തിയാക്കിയ പാർവതിക്ക് അഭിനന്ദനമറിയിക്കുകയാണ് ആരാധകർ. മാർച്ച് ആദ്യ വാരം മുതൽ ജനങ്ങൾ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വീടിനുള്ളിൽ തന്നെ കഴിയുകയാണ്. പലരും ഫലപ്രദമായ ഒട്ടേറെ കാര്യങ്ങൾ ഈ ലോക്ക് ഡൗൺ സമയത്ത് ചെയ്തു. പാചകവും, കൃഷിയുമൊക്കെയായി സമൂഹമാധ്യമങ്ങളിലും സിനിമാ താരങ്ങൾ സജീവമായിരുന്നു.

പാചക വിശേഷങ്ങളും കുട്ടിക്കാല ഓർമ്മകളുമെല്ലാം പാർവതിയും ആരാധകരോട് പങ്കുവെച്ചിരുന്നു. അടുത്തിടെ ഒരു സ്പെഷ്യൽ കട്ടൻകാപ്പിയുടെ റെസിപ്പി താരം ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

Read More:‘എന്തെങ്കിലും നട്ടുപിടിപ്പിക്കുന്നതും അത് വളരുന്നത് കാണാനും സാധിക്കുന്നത് അവിശ്വസനീയമായ ഒരു വികാരമാണ്’ – നാരങ്ങ വിളവെടുത്ത സന്തോഷം പങ്കുവെച്ച് പ്രീതി സിന്റ

നിലപാടുകൾ കൊണ്ടും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതി കൊണ്ടും സിനിമാലോകത്ത് വേറിട്ടു നിൽക്കുന്ന പാർവതി, ലോക്ക് ഡൗൺ കാലം കുട്ടികാല ചിത്രങ്ങൾ കൊണ്ട് ആഘോഷമാക്കുകയാണ്. വിവിധ പ്രായത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ പാർവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അവതാരകയായി ക്യാമറയ്ക്ക് മുന്നിലേക്കെത്തി അന്താരാഷ്ട്ര വേദികളിൽ മലയാള സിനിമയുടെ അഭിമാനമായി മാറിയ നടിയാണ് പാർവതി. കുറഞ്ഞ കാലത്തിനിടയ്ക്ക് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു പാർവതി.

Story highlights- parvathy thiruvoth completed an online course