നിറചിരിയോടെ ഭര്‍തൃമാതാവിനൊപ്പം നൃത്തം ചെയ്ത് ശില്‍പ ഷെട്ടി: വീഡിയോ

August 7, 2020
Shilpa Shetty shares a dance video with mother in law

അഭിനയത്തിനൊപ്പം നൃത്തത്തിലും പ്രതിഭ തെളിയിച്ച ബോളിവുഡ് താരമാണ് ശില്‍പ ഷെട്ടി. സിനിമകളില്‍ നിന്നും വിട്ടു നിന്നപ്പോഴും ഡാന്‍സ് റിയാലിറ്റി ഷോകളില്‍ സജീവമായിരുന്നു താരം. ഇപ്പോഴിതാ നിറചിരിയോടെ ഭര്‍ത്തൃമാതാവിനൊപ്പം നൃത്തം ചെയ്യുന്ന ശില്‍പ ഷെട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

ഭര്‍തൃമാതാവായ ഉഷാ റാണി കുന്ദ്രയ്ക്ക് പിറന്നാള്‍ ആശംസ നേരുകയായിരുന്നു ഈ നൃത്ത വീഡിയോയിലൂടെ താരം. ഗുഡ്‌ന്യൂസ് എന്ന ചിത്രത്തിലെ ഖരാ ഖരാ എന്ന ഗാനത്തിനാണ് ഇകുവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നത്. ഇടയ്ക്ക് ശില്‍പ ഷെട്ടിയുടെ മകനും ഇരുവര്‍ക്കുമൊപ്പം നൃത്തത്തില്‍ ചേരുന്നുണ്ട്. ശില്‍പയുടെ നൃത്തത്തിനൊപ്പം തന്നെ ഉഷാ റാണിയുടെ നൃത്തത്തെയും നിരവധിപ്പേര്‍ പ്രശംസിക്കുന്നുണ്ട്.

ശില്‍പയാണ് മനോഹരമായ ഈ നൃത്തവീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും. നിരവധിപ്പേര്‍ ഇരുവര്‍ക്കും അഭിനന്ദനവുമായി രംഗത്തെത്തി. അതേസമയം വീഡിയോയ്ക്ക് ഒപ്പം താരം കുറിച്ച വാക്കുകളും മനോഹരമാണ്. ‘അദ്ഭുതപ്പെടുത്തുന്ന അമ്മായിയമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. അമ്മ ഈ വീട്ടിലെ റോക്ക്‌സ്റ്റാറാണ്. സുഹൃത്തായും നൃത്തത്തിലെ പങ്കാളിയായും അമ്മ എനിക്കൊപ്പം ചേരുന്നതിനാല്‍ ഞാന്‍ ഭാഗ്യവതിയാണ്. ജീവിതത്തിലുടനീളം ഇതുപോലെ സന്തോഷത്തോടെ നൃത്തം ചെയ്യാന്‍ കഴിയട്ടെ. ഞങ്ങളെല്ലാം നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു.’ ശില്‍പ ഷെട്ടി വീഡിയോയ്ക്ക് ഒപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Story highlights: Shilpa Shetty shares a dance video with mother in law