കൈ നിറയെ ചിത്രങ്ങളുമായി ഷൈൻ ടോം ചാക്കോ; ആഗസ്റ്റ് 28ന് രണ്ടു ചിത്രങ്ങളുടെ ട്രെയ്‌ലർ എത്തും

August 26, 2020

ഷൈൻ ടോം ചാക്കോ നായകനാകുന്ന രണ്ടു ചിത്രങ്ങളുടെ ട്രെയ്‌ലർ ആഗസ്റ്റ് 28ന് എത്തും. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ‘ലൗ’, നവാഗത സംവിധായകൻ കെ ആർ പ്രവീൺ സംവിധാനം ചെയ്യുന്ന ‘തമി’ എന്നീ ചിത്രങ്ങളുടെ ട്രെയ്‌ലറാണ് എത്തുന്നത്.

അനുരാഗ കരിക്കിൻവെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’. ഷൈൻ ടോം ചാക്കോയും രജീഷ വിജയനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്കാണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്. ‘അഞ്ചാം പാതിര’യുടെ നിർമാതാവ് ആഷിഖ് ഉസ്മാനാണ് ലൗ നിർമിക്കുന്നത്.

ഷൈൻ ടോം ചാക്കോ, സോഹൻ സീനുലാൽ, പുതുമുഖ താരം ഗോപിക അനിൽ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ‘തമി’ സ്‌കൈ ഹൈ എന്റർറ്റൈൻമെൻറ്സ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ കെ ആർ പ്രവീണാണ്. ഷൂട്ടിംഗ് പൂർത്തിയായി റിലീസിന് തയ്യാറെടുത്ത സാഹചര്യത്തിൽ കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ റിലീസ് നീളുകയായിരുന്നു.

അതേസമയം, ലോക്ക് ഡൗണിന് ശേഷം സിനിമാ മേഖലയിൽ ഇളവുകള്‍ നൽകിയപ്പോള്‍ ഷൂട്ട് തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ സിനിമയായായിരുന്നു ‘ലൗ ‘. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും കലാ സംവിധാനം ഗോകുൽ ദാസും ആണ്. ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നതായാണ് സൂചന.

Read More: 12 വർഷങ്ങൾക്ക് ശേഷം മകളെ കണ്ട സന്തോഷത്തിൽ അമ്മ ആന; തുമ്പിക്കൈ കൊണ്ടൊരു സ്നേഹപ്രകടനം

ഭൂമിയിലെ മനോഹര സ്വകാര്യം ആണ് ഏറ്റവും ഒടുവിൽ ഷൈൻ ടോം ചാക്കോയുടേതായി തീയേറ്ററിലെത്തിയ ചിത്രം. ഇഷ്കിലെ വില്ലൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഓപ്പറേഷൻ ജാവ, മണിയറയിലെ അശോകൻ, കുറുപ്പ്, വെയിൽ, വെള്ളേപ്പം തുടങ്ങിയവയാണ് ഷൈൻ അഭിനയിച്ച് പുറത്തിറങ്ങാനായിരിക്കുന്ന സിനിമകൾ.

Story highlights- shine tom chacko’s new projects