സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1420 പേര്‍ക്ക്; 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 8, 2020
India Covid 19 cases

സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നു. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 92 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1715 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം- 485
കോഴിക്കോ്- 173
ആലപ്പുഴ-169
മലപ്പുറം-114
എറണാകുളം- 101
കാസര്‍ഗോഡ്-73
തൃശ്ശൂര്‍- 64
കണ്ണൂര്‍-57
കൊല്ലം-41
ഇടുക്കി- 41
പാലക്കാട്-39
പത്തനംതിട്ട-38
കോട്ടയം-15
വയനാട്-10

Story highlights: Latest Covid 19 Corona Virus Updates In Kerala