ഹായ്, ഹലോ പിന്നെ ഒരു ചുമയും; സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി ഒരു കാക്ക

August 26, 2020
Trending video of talking raven very curiously

സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു സമൂഹമാധ്യമങ്ങള്‍ എന്താണെന്ന കാര്യത്തില്‍ പോലും വല്യ ധാരണയില്ല. എങ്കിലും പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി പക്ഷികളും മൃഗങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ സ്ഥാനം നേടാറുണ്ട്. ഇവയുടെ രസകരവും അതിശയിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്.

ഇപ്പോഴിതാ സൈബര്‍ ലോകത്ത് ശ്രദ്ധ നേടുകയാണ് ഒരു പക്ഷി. ആഫ്രിക്കന്‍ കാക്ക എന്ന് അറിയപ്പെടുന്ന വെളുത്ത കഴുത്തുള്ള കാക്കയാണ് ഈ പക്ഷി. മനുഷ്യരുടേത് പോലെ ചുമയ്ക്കുകയും ഹായ്, ഹലോ എന്നൊക്കെ പറയുകയും ചെയ്യും ഈ പക്ഷി. ഇതുകൊണ്ടുതന്നെയാണ് ഈ കാക്ക സമൂഹമാധ്യമങ്ങളില്‍ വൈറലായതും.

Read more: ബോട്ടിനരികെ കുതിച്ച് ചാടി തിമിംഗലം: അപൂര്‍വ്വ ദൃശ്യങ്ങള്‍

അമേരിക്കയിലെ വേള്‍ഡ് ബേര്‍ഡ് സാങ്ച്വറയിലെ പക്ഷിപരിശീലകയായ പൈജ് ഡേവിസിനൊപ്പമാണ് കാക്കയുടെ പ്രകടനം. പൈജ് പറയുന്ന കാര്യങ്ങളെല്ലാം കാക്ക അനുസരിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഹലോ എന്നും ഹായ് എന്നും പറയും. പിന്നെ മനുഷ്യരുടെ ചുമയും അനുകരിക്കും. എന്നാല്‍ ചില സമയത്ത് പൈജ് പറയുന്നത് കേട്ട ഭാവം പോലും നടിക്കുന്നില്ല ഈ കാക്ക.

Story highlights: Trending video of talking raven very curiously

I was today years old when I learned that ravens can mimic human speech. 😳http://rddt.co/UBdz50B4Nuh via r/nextf***inglevel

Posted by Reddit on Sunday, 23 August 2020