180 കിലോയുടെ പവർലിഫ്റ്റിംങ്ങുമായി അമ്പരപ്പിച്ച് ബാബുരാജ്- വീഡിയോ

September 9, 2020

ഫിറ്റ്നസ്സിന് വളരെയധികം പ്രാധാന്യം നൽകുന്ന താരങ്ങളിൽ ഒരാളാണ് ബാബുരാജ്. ലോക്ക് ഡൗൺ സമയത്ത് കാര്യക്ഷമമായ വർക്ക്ഔട്ടിലാണ് ബാബുരാജ് ശ്രദ്ധ ചെലുത്തിയത്. ഇപ്പോൾ 180 കിലോ ഭാരമുയർത്തി ശ്രദ്ധ നേടുകയാണ് താരം. വരാനിരിക്കുന്ന ഒമർ ലുലു ചിത്രം ‘പവർ സ്റ്റാറി’ൽ അഭിനയിക്കാൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരീരഭാരം കുറയ്ക്കുകയാണ് ബാബുരാജ്. ഫേസ്ബുക്കിൽ ആരാധകർക്കായി പവർ ലിഫ്റ്റിങ്ങ് വീഡിയോയും ബാബുരാജ് പങ്കുവെച്ചിട്ടുണ്ട്.

1982 മുതൽ ജിമ്മിൽ പരിശീലിക്കുന്നയാളാണ് ബാബുരാജ്. ബോഡി ബിൽഡിംഗിനായി വിവിധ യൂണിവേഴ്സിറ്റി തലത്തിലുള്ള മത്സരങ്ങളിലും വിജയിയായി. എന്നാൽ ആ സമയത്തെല്ലാം കേരളത്തിൽ ജിമ്മിൽ പോകുന്നത് ആളുകൾക്ക് വലിയ പരിഹാസമുള്ള കാര്യമായിരുന്നു എന്നും ബാബുരാജ് മുൻപ് അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ആ സമയത്ത് കേരളത്തിന്റെ പവർ മാനായി പേരെടുത്ത ബാബുരാജിന്റെ സിനിമാ ജീവിതത്തിലും ഈ ഫിറ്റ്നസ് വളരെയധികം സഹായിച്ചു.

Read More: പ്രഭാസിന്റെ ‘ആദിപുരുഷി’ന് വി എഫ് എക്സ് ഒരുക്കാൻ ‘അവതാർ’, ‘സ്റ്റാർ വാർസ്’ ഗ്രാഫിക്‌സ് ടീം

എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി സിനിമാതിരക്കുകൾക്കിടയിൽ ശരീര സംരക്ഷണത്തിൽ ശ്രദ്ധ ചെലുത്താൻ ബാബുരാജിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, ലോക്ക് ഡൗൺ കാലം അദ്ദേഹം ജിമ്മിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് എന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകളിൽ വ്യക്തമാണ്. ആഴ്ചയിൽ അഞ്ചുദിവസവും ജിമ്മിൽ രണ്ട് മണിക്കൂറോളം ചിലവഴിക്കുകയാണ് ബാബുരാജ്. ശരീരം ഫിറ്റായി സൂക്ഷിക്കുക എന്നതിന് മാത്രം പ്രാധാന്യം നൽകുന്ന താരം ജിം പരിശീലനത്തിലൂടെ അഞ്ചുകിലോയാണ് കുറച്ചത്.

Story highlights- baburaj Powerlifting practice