വ്യായാമവും മേക്കപ്പ് പരീക്ഷണങ്ങളും- ബ്യൂട്ടി ടിപ്‌സ് പങ്കുവെച്ച് കത്രീന കൈഫ്

September 9, 2020

സൗന്ദര്യത്തിനും ഫിറ്റ്നസിനും വാളരെയധികം പ്രാധാന്യം നൽകുന്ന ബോളിവുഡ് താരമാണ് കത്രീന കൈഫ്. ചർമ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന കത്രീന സ്വന്തമായി ബ്യുട്ടി കെയർ പ്രോഡക്ട് ബിസിനസ്സും ആരംഭിച്ചിരുന്നു. ഇപ്പോൾ തന്റെ സൗന്ദര്യ രഹസ്യം ആരാധകരോട് പങ്കുവയ്ക്കുകയാണ് താരം.

പ്രായം തോന്നാതിരിക്കാനായി വിലകൂടിയ ഉൽപ്പന്നങ്ങളോ ഉപകാരണങ്ങളോ താരം ഉപയോഗിക്കാറില്ല. കണ്ണാടിയിൽ നോക്കി ചില ഫേഷ്യൽ എക്സെർസൈസുകൾ ചെയ്യുന്നതിലൂടെയാണ് കത്രീന എന്നും ചെറുപ്പമായിരിക്കുന്നത്. ഫേഷ്യൽ എക്സെർസൈസുകൾ മുഖത്ത് രക്തയോട്ടം വർധിപ്പിക്കുകയും ചുളിവുകൾ വരാതെ സൂക്ഷിക്കുകയും ചെയ്യാൻ സഹായിക്കും.

ശരീരം സൗന്ദര്യം കാത്തുസൂക്ഷിക്കാൻ മാത്രമല്ല കത്രീന വ്യായാമങ്ങൾ ചെയ്യുന്നത്. വ്യായാമങ്ങൾ ചെയ്യുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും രക്തയോട്ടം വർധിക്കുകയും ചെയ്യും. ഇതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്‌സിജൻ എത്തുകയും ഇതിലൂടെ കൊളാജിൻ ഉൽപാദനവും കാര്യക്ഷമമാകും. ഇത് ശരീരത്തിന് ഉന്മേഷം പകരുകയും ഹോർമോണുകളെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാത്തപ്പോൾ വ്യായാമങ്ങൾ മുടക്കാറില്ല കത്രീന.

മാത്രമല്ല, മേക്കപ്പിലും വളരെയധികം ശ്രദ്ധിക്കാറുണ്ട് താരം. ഷൂട്ടിങ്ങുകളോ, പൊതുപരിപാടികളോ ഇല്ലെങ്കിൽ പൂർണമായും മേക്കപ്പ് ഒഴിവാക്കാറുണ്ട് കത്രീന. മേക്കപ്പ് ചെയ്യുമ്പോൾ കാലങ്ങളായി തുടർന്ന് വരുന്ന രീതികളെ മറികടന്ന് പുത്തൻ സ്റ്റൈലുകൾ പരീക്ഷിക്കാറുണ്ട്. ഓരോ ചടങ്ങുകൾക്കും പ്രത്യേകം പ്രത്യേകം മേക്കപ്പ് സങ്കൽപ്പങ്ങൾ പുലർത്തുന്നവരാണ് ഭാരതീയർ. എന്നാൽ ആ രീതി മാറ്റി വേറിട്ട മേക്കപ്പ് പരീക്ഷണങ്ങൾ നടത്താറുള്ളതിനാൽ ഓരോ തവണയും കത്രീന കൈഫിന് വ്യത്യസ്ത ലുക്കുകളാണ്. ഇത് പുതുമ നൽകുമെന്ന് താരം പറയുന്നു.

Read More: ‘എന്റെ മലയാളി വേരുകളിൽ ഞാൻ അഭിമാനിക്കുന്നു’- സീ യു സൂണിന് അഭിനന്ദനം അറിയിച്ച് തൃഷ

കണ്ണുകളുടെ ഭംഗി എടുത്തു കാണിക്കണമെങ്കിൽ സ്‌മോക്കി ഐ മേക്കപ്പ് ചെയ്യണമെന്ന് കത്രീന പറയുന്നു. അതുപോലെ ചില മേക്കപ്പ് സാധനങ്ങൾ മിക്സ് ചെയ്‌താൽ പ്രതീക്ഷിക്കാത്ത ലുക്ക് ലഭിക്കുമെന്ന് താരം പറയുന്നു.

Story highlights- beauty secrets of katrina kaif