വെള്ളിത്തിരയിലെ തിരക്കുള്ള യുവനടന്മാരിൽ ഒരാളാണ് ഈ പയ്യൻ; ശ്രദ്ധനേടി ഒരു കുട്ടിക്കാല ചിത്രം

September 14, 2020

ചലച്ചിത്രതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബ വിശേഷങ്ങൾക്കും കുട്ടിക്കാല ചിത്രങ്ങൾക്കുമൊക്കെ ഏറെ പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന്റെ കുട്ടിക്കാല ചിത്രം. പ്രണയവും ആക്ഷനുമടക്കം വെള്ളിത്തിരയിൽ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന മലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ്. 

2012 ൽ സജീവൻ അന്തിക്കാട് സംവിധാനം നിർവഹിച്ച ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ സജീവമായ താരം ഇന്ന് ഏറ്റവും തിരക്കുള്ള മലയാള നായകനടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു.

അതേസമയം ടൊവിനോ തോമസിന്റേതായി അവസാനം റിലീസായ ചിത്രം ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ആണ്. ടൊവിനോ തോമസിനൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു നാട്ടിന്‍ പുറത്തുകാരനാണ് ടൊവിനോയുടെ കഥാപാത്രം.

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കള’. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു എന്നു ടൊവിനോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Read also: ‘കല്യാണം കഴിക്കുന്നുണ്ടെങ്കിൽ യാതൊരു വേലയും ഇല്ലാത്ത ഈ മിമിക്രികാരനെ മാത്രമായിരിക്കും എന്ന അപകടകരമായ ദൃഢനിശ്ചയത്തിന് 24 വയസ്’; വിവാഹ വാർഷിക ദിനത്തിൽ രസകരമായ കുറിപ്പുമായി സലിം കുമാർ

ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതും. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story Highlights:childhood photo of malayalam film actor