‘എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍…’; പാടി അഭിനയിച്ച് ശ്രീനാഥ് ഭാസി ഒപ്പം ശേഖര്‍ മേനോനും; ശ്രദ്ധ നേടി കോഴിപ്പങ്ക്

September 29, 2020
KozhiPunk Official Music Video

മികവാര്‍ന്ന നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനാണ് ശ്രീനാഥ് ഭാസി. ശ്രദ്ധ നേടുകയാണ് താരം പാടി അഭിനയിച്ച കോഴിപ്പങ്ക് എന്ന സംഗീത വീഡിയോ. ‘എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍…’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ആസ്വാദകരില്‍ പലരും ഏറ്റുപാടി തുടങ്ങി.

ഡാ തടിയാ, ഗ്യാങ്സ്റ്റര്‍, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാര്‍ ആണ് കോഴിപ്പങ്കിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കെ സച്ചിദാനന്ദന്റേതാണ് ഗാനത്തിലെ വരികള്‍. ശേഖര്‍ മേനോന്‍ ആണ് കംപോസ് ചെയ്തിരിക്കുന്നത്. പാട്ടില്‍ ശ്രീനാഥ് ഭാസിക്കൊപ്പം ശേഖര്‍ മേനോനും അഭിനയിച്ചിട്ടുണ്ട്.

പാട്ടിന്റെ താളവും ആവിഷ്‌കാരത്തിലെ വിത്യസ്തതയുമെല്ലാം ശ്രദ്ധ നേടുന്നുണ്ട്. മികച്ച അഭിപ്രായങ്ങളാണ് ഈ സംഗീതാവിഷ്‌കാരത്തിന് ലഭിക്കുന്നതും. ശ്രീനാഥ് ഭാസിയുടെ ആലപനത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്.

Story highlights: KozhiPunk Official Music Video