അവധിക്കാലം കഴിഞ്ഞു; ഇനി ഷൂട്ടിംഗ് തിരക്കിലേക്ക്- ഗോവയിൽ നിന്നും പറന്നിറങ്ങി നയൻ‌താര

September 22, 2020

കൊച്ചിയിലും ഗോവയിലുമായി അവധി ആഘോഷങ്ങളിലായിരുന്നു നയൻ‌താര. കൊച്ചിയിലെത്തി അമ്മയ്‌ക്കൊപ്പം ഓണമാഘോഷിച്ച നയൻതാര, പിന്നീട് ഗോവയിലേക്കാണ് പോയത്. വിഘ്‌നേഷ് ശിവനും കുടുംബത്തിനുമൊപ്പം ‘അമ്മ ഓമന കുര്യന്റെ ജന്മദിനം താരം ഗോവയിൽ ആഘോഷമാക്കി. ഇപ്പോഴിതാ, അവധി ആഘോഷങ്ങൾ കഴിഞ്ഞ് ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറാനായി ചെന്നൈയിൽ മടങ്ങിയെത്തിയിരിക്കുകയാണ് നയൻ‌താര.

പ്രൈവറ്റ് ജെറ്റിൽ ചെന്നൈയിലെത്തിയ ചിത്രങ്ങൾ നയൻ‌താര തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിഘ്‌നേഷ് ശിവനും നയൻതാരയ്‌ക്കൊപ്പമുണ്ട്. കൊച്ചിയിലേക്ക് ഓണത്തിന് നയൻ‌താര എത്തിയപ്പോഴും വിഘ്‌നേഷ് ശിവൻ ഒപ്പമുണ്ടായിരുന്നു. ആദ്യമായി കേരളത്തിൽ ഓണം ആഘോഷിക്കുന്ന സന്തോഷം വിഘ്‌നേഷ് പങ്കുവെച്ചിരുന്നു. ചെന്നൈയിലായിരുന്നു നയൻ‌താര ലോക്ക് ഡൗൺ സമയത്ത്.

Read More: ‘നിങ്ങളുടെ ചോദ്യങ്ങൾക്ക് ഇതാ, മറുപടി’-ആരാധകരോട് വിശേഷങ്ങൾ പങ്കുവെച്ച് രശ്‌മിക മന്ദാന

അതേസമയം, ഇരുവരും ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറുകയാണ്. നിരവധി ചിത്രങ്ങളിലാണ് നയൻ‌താര നായികയായി എത്തുന്നത്. ദർബാർ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ലില്ലി എന്ന കഥാപാത്രമായാണ് ഏറ്റവുമൊടുവിൽ നയൻ‌താര അഭിനയിച്ചത്. ‘നെട്രിക്കൺ’, മൂക്കുത്തി അമ്മൻ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് നയൻ‌താര നായികയായി വരാനിരിക്കുന്ന ചിത്രങ്ങൾ. ‘കാത്തുവാക്കുള്ള രണ്ടു കാതൽ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണ് വിഘ്‌നേശ് ശിവൻ. സാമന്തയാണ് ചിത്രത്തിൽ നായിക.

Story highlights- nayanthara back home after vacation in Goa