ഷോർട്ട് ഹെയറും ബോൾഡ് ലുക്കും- പുത്തൻ രൂപത്തിൽ അമ്പരപ്പിച്ച് സംയുക്ത മേനോൻ

September 22, 2020

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സംയുക്ത നാടൻ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. എന്നാൽ ജീവിതത്തിൽ നിരവധി സ്റ്റൈൽ പരീക്ഷണങ്ങൾ നടത്താറുള്ള സംയുക്ത ഇപ്പോൾ മുടിയിൽ മാറ്റം വരുത്തി പുതിയ ലുക്ക് പരീക്ഷിക്കുകയാണ്. ഷോർട്ട് ഹെയറിലാണ് സംയുക്ത പരീക്ഷണങ്ങൾ നടത്തുന്നത്. വേവി സ്റ്റൈലിലാണ് സംയുക്ത ഇപ്പോൾ. ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടിയാണ് സംയുക്ത. തീവണ്ടിയിലൂടെ ടൊവിനോ തോമസ് – സംയുക്ത മേനോന്‍ ജോഡിയും മലയാള സിനിമയില്‍ ശ്രദ്ധ നേടി. ലില്ലി എന്ന ചിത്രത്തിലെ സംയുക്തയുടെ അഭിനയവും പ്രശംസ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്ന് ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമ കഥ എന്ന ചിത്രത്തില്‍ സെക്കന്റ് ഹീറോയിനായും സംയുക്ത വേഷമിട്ടിരുന്നു. കല്‍കി, എടക്കാട് ബറ്റാലിയന്‍ 06, അണ്ടര്‍ വേള്‍ഡ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അതിനിടയില്‍ രണ്ട് സിനിമകളിലൂടെ സംയുക്ത തമിഴിലും സാന്നിധ്യം അറിയിച്ചു. ഗാലിപാട്ട 2 എന്ന സിനിമയിലൂടെ കന്നടയില്‍ അരങ്ങേറാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്.

Read More: ഇതിലും മികച്ച കപ്പിൾ സ്വപ്നങ്ങളിൽ മാത്രം; കപ്പിൾ ചലഞ്ചിൽ രമേഷ് പിഷാരടിക്കൊപ്പം ഭാഗമായി ധർമജൻ

കന്നഡ സിനിമ ലോകത്തെ ഗോൾഡൻ സ്റ്റാർ ഗണേഷിന്റെ നായികയായാണ് സംയുക്ത മേനോൻ അരങ്ങേറ്റം കുറിക്കുന്നത്. ഗണേഷ് നായകനായി 2008 ൽ പുറത്തിറങ്ങിയ ‘ഗാലിപാട്ട’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് സംയുക്ത നായികയാകുന്നത്. യോഗ്‌രാജ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിഗ്‌നാഥും അനന്ത്നാഗും വേഷമിടും. അനുപമ എന്ന കോളേജ് വിദ്യാർത്ഥിനിയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഏറെ പ്രത്യേകതയുള്ള കഥാപാത്രമാണ് തന്റേതെന്നാണ് സംയുക്ത പറയുന്നത്.

Story highlights- samyuktha menon’s new look