‘മാസ്ക് കൃത്യമായി ധരിക്കു’; യുവതിയ്ക്ക് മാസ്ക് ഇട്ട് നൽകുന്ന അരയന്നം; ചിരിപ്പിച്ച് വീഡിയോ

September 14, 2020

ലോകത്തെ വിട്ടൊഴിയാതെ കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏക മാർഗവും. അതിന്റെ ഭാഗമായി മാസ്ക് ധാരണവും നിർബന്ധമാക്കി കഴിഞ്ഞു. എന്നാൽ പലരും കൃത്യമായി അല്ല മാസ്ക് ധരിക്കുന്നത്.

ഇപ്പോഴിതാ അരയന്നത്തെ ഓമനിക്കാൻ എത്തിയ ഒരു യുവതിയുടെ ദൃശ്യങ്ങളാണ് ഏറെ കൗതുകം ജനിപ്പിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. അരയന്നത്തെ ഓമനിക്കാൻ എത്തിയ യുവതി മാസ്ക് ധരിച്ചിരുന്നു. എന്നാൽ മാസ്ക് കൃത്യമായി ആയിരുന്നില്ല യുവതി ധരിച്ചിരുന്നത്. യുവതിയുടെ അടുത്തെത്തിയ അരയന്നം യുവതിയുടെ കഴുത്തിൽ കിടന്നിരുന്ന മാസ്ക് കൊക്കുകൊണ്ട് കൊത്തി മുഖത്ത് കൃത്യമായി ഇട്ടുകൊടുക്കുന്ന വീഡിയോയാണ് ഏറെ കൗതുകം ജനിപ്പിക്കുന്നത്.

Read also: സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 560 കുട്ടികള്‍ക്ക് പഠനവും ഭക്ഷണവും വസ്ത്രവും ഉറപ്പാക്കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

കഴിഞ്ഞ വ്യാഴാഴ്ച ട്വിറ്ററിൽ പങ്കുവച്ച വീഡിയോ 25 മില്യണിലധികം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. രസകരമായ ഈ ദൃശങ്ങൾ. ചിരിക്കൊപ്പം ഇത് വളരെയധികം ചിന്തിക്കേണ്ട ഒരു വിഷയം കൂടിയാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

Story Highlights: swan makes woman to wear a mask properly