മൊഞ്ചത്തിപ്പെണ്ണായി അനു സിതാര; ഉണ്ണിമായ സോങ്ങ് ഏറ്റുപാടി ആസ്വാദകരും: വീഡിയോ

September 28, 2020
Unnimaya Video Song Maniyarayile Ashokan

ലിറിക്കല്‍ വീഡിയോ പുറത്തെത്തിയപ്പോള്‍ മുതല്‍ക്കേ ശ്രദ്ധ നേടിയതാണ് ഉണ്ണിമായ സോങ്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ചതാണ് ഈ ഗാനം. ഇപ്പോഴിതാ പാട്ടിന്റെ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.

‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ…’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ആസ്വാദകരും ഏറ്റുപാടി തുടങ്ങി. അനു സിത്താരയാണ് പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍.

Read more: സംഗീതാസ്വാദകരുടെ ഹൃദയം തൊട്ട് ജയശ്രീ ശിവദാസിന്‍റെ ‘ഋത്വ’

ദുല്‍ഖര്‍ സല്‍മാനോടൊപ്പം ജേക്കബ് ഗ്രിഗറിയും പാട്ടില്‍ ചേരുന്നുണ്ട്. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നതും. ഷിഹാസ് അഹമ്മദ്കോയയുടേതാണ് ഗാനത്തിലെ വരികള്‍. ശ്രീഹരി കെ നായര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, വിജയരാഘവന്‍, സുധീഷ്, അനുപമ പരമേശ്വരന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് മണിയറയിലെ അശോകന്‍ പ്രേക്ഷകരിലേക്കെത്തിയത്.

Story highlights: Unnimaya Video Song Maniyarayile Ashokan