പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്; ഇമേജ്, വീഡിയോ മെസേജുകൾ തനിയെ മാഞ്ഞുപോകും

September 24, 2020

പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. എപ്പോഴും അപ്‌ഡേറ്റഡ് ആയതുകൊണ്ടുതന്നെയാണ് ഇതിന് ഇത്രയധികം ഉപഭോക്താക്കൾ. ഇപ്പോഴിതാ പുതിയ ഫീച്ചറുകളുമായി എത്തുകയാണ് വാട്സ്ആപ്പ്. സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വീഡിയോ മെസേജുകൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് വാട്സ്ആപ്പ്.

‘എക്സ്പയിറിങ് മെസേജ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനം ഉപയോഗിച്ച് ചാറ്റുകൾക്കിടെ അയയ്ക്കുന്ന വീഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്ന രീതിയിലാണ് ഇത് ഒരുങ്ങുന്നത്. അതിന് പുറമെ ചിത്രങ്ങൾ സ്വീകരിച്ച ആളുകളുടെ ഫോൺ ഗ്യാലറിയിൽ നിന്നും ഇത് സ്വയം മാഞ്ഞ് പോകും.

Read also:പരമ്പരാഗത വേഷത്തിൽ വധുവായി അണിഞ്ഞൊരുങ്ങി ജാൻവി കപൂർ- മനോഹര ചിത്രങ്ങൾ

അതേസമയം അയക്കുന്ന മെസേജുകൾ സമയംവെച്ച് ഡിലീറ്റായി പോകുന്ന ഓപ്‌ഷൻ നിലവിൽ ടെലിഗ്രാമിൽ ഉണ്ട്. അതിന് പുറമെ ഒരേ നമ്പറിലുള്ള വാട്സ്ആപ്പ് ഒന്നിൽ കൂടുതൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തിൽ എത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.

Story Highlights: Whatsapp introducing new updates