‘എന്നുണ്ണി കണ്ണാ, പൊന്നുണ്ണി കണ്ണാ..’- മനോഹര നൃത്തവുമായി അനുസിത്താര

October 14, 2020

അഭിനയം കൊണ്ടും നൃത്തം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച കലാകാരിയാണ് അനുസിത്താര. ലോക്ക് ഡൗൺ ദിനങ്ങളിൽ നൃത്ത വീഡിയോകളിലൂടെയും വയനാടൻ വിശേഷങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന അനുസിത്താര ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം ആരാധകർക്കായി ഒരു നൃത്ത വീഡിയോ പങ്കുവയ്ക്കുകയാണ് താരം.

‘എന്നുണ്ണി കണ്ണാ, പൊന്നുണ്ണി കണ്ണാ..’ എന്ന പാട്ടിനാണ് അനുസിത്താര നൃത്തം വയ്ക്കുന്നത്. അടുത്തിടെ  രാമായണ മാസാരംഭത്തോട് അനുബന്ധിച്ച് രാമകഥക്ക് ചുവടുവെച്ചും അനുസിത്താര ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടി കൂടിയാണ് അനുസിത്താര. നാടൻ ഭംഗിയാണ് താരത്തിന്റെ ആകർഷണീയത. വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനുസിത്താരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനുസിത്താര സിനിമയിൽ സജീവമായത്.

https://www.instagram.com/p/CGSOOpOAXFU/?utm_source=ig_web_copy_link

Read More:‘നാൻസി റാണി’യായ് അഹാന കൃഷ്ണകുമാർ; പിറന്നാൾ ദിനത്തിലെ സർപ്രൈസ്

ലോക്ക് ഡൗൺ കാലത്ത് സിനിമാ തിരക്കുകളിൽ നിന്നും മാറിനിന്നപ്പോഴാണ് അനുസിത്താര ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ മുതൽ തന്നെ ആരാധകർ മികച്ച പിന്തുണയാണ് നടിക്ക് നൽകിയത്. വയനാട്ടിലെ അറിയപ്പെടാത്ത ഒട്ടേറെ കലാകാരന്മാരെ അനുസിത്താര തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി.

Story highlights- anusithara dancing