80 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍

October 29, 2020
new Covid cases

മാസങ്ങള്‍ ഏറെ പിന്നിട്ടു കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതേസമയം പ്രതിദിനം രോഗികളുടെ എണ്ണത്തില്‍ വരുന്ന കുറവ് അല്പം ആശ്വാസം പകരുന്നുണ്ട്.

80 ലക്ഷം കടന്നു രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,881 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 80,40,203 ആയി. 73,15,989 പേര്‍ ഇരുവരെ രോഗത്തില്‍ നിന്നും മുക്തരായി.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 6,03,687 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 517 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,20,527 പേരാണ് കൊവിഡ് രോഗബാധ മൂലം ഇന്ത്യയില്‍ മരണമടഞ്ഞത്.

Story highlights: Covid 19 Corona virus Updates in India