മഹേഷിന്റെ പ്രതികാരത്തിന് ശേഷം ‘ജോജി’യുമായി ദിലീഷ് പോത്തനും ഫഹദ് ഫാസിലും

October 3, 2020

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമെത്തുന്നു. ജോജി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സത്യം പുഷ്കരനാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി.

ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ദിലീഷ് പോത്തൻ,ശ്യാം പുഷ്കരൻ,ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തവർഷം ചിത്രം റിലീസ് ചെയ്യും.

https://www.instagram.com/p/CF3nhTMli_a/?utm_source=ig_web_copy_link

ഫഹദ് നായകനായ ‘സീ യു സൂൺ’ ആണ് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്. ലോക്ക് ഡൗൺ കാലത്ത് ഐ ഫോണിൽ ചിത്രീകരിച്ച സിനിമ ഓൺലൈനായാണ് റിലീസ് ചെയ്തത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പാട്ട് എന്ന ചിത്രത്തിലാണ് ഫഹദ് അടുത്തതായി വേഷമിടുന്നത്. മാലിക് എന്ന ചിത്രവും പ്രദർശനത്തിനെത്താനുണ്ട്.

Story highlights- fahad fazil’s new movie joji