ഗിത്താറില്‍ കിടന്ന് അച്ഛന്റെ സംഗീതം ആസ്വദിക്കുന്ന കുഞ്ഞുവാവ: വൈറല്‍ വീഡിയോ

October 7, 2020
Father plays guitar with his newborn video goes viral.

സംഗീതം എന്നത് വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ഒന്നാണ്. പ്രായഭേദമില്ലാതെ പലരും ആസ്വദിക്കാറുമുണ്ട് സംഗീതം. ഇപ്പോഴിതാ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു സംഗീത ആസ്വാദനത്തിന്റെ വീഡിയോ.

അച്ഛന്റെ ഗിത്താര്‍ വായന ആസ്വദിക്കുന്ന കുഞ്ഞു വാവയാണ് വീഡിയോയില്‍. എന്നാല്‍ കുഞ്ഞാവ സംഗീതം ആസ്വദിക്കുന്നതാകട്ടെ ഗിത്താറില്‍ കിടന്ന്, അച്ഛന്റെ നെഞ്ചോട് ചേര്‍ന്നാണ്. ഹൃദ്യമായ ഈ വീഡിയോ കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നു.

നിഷ്‌കളങ്കത നിറഞ്ഞ ഈ വീഡിയോ ഇതിനോടകം തന്നെ നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു. അച്ഛന്‍ ഗിത്താര്‍ വായിക്കുമ്പോള്‍ കുരുന്ന് കൈകൊണ്ട് ഗിത്താറില്‍ വിരലോടിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ അച്ഛനും കുഞ്ഞുവാവയും.

https://twitter.com/HopkinsBRFC/status/1312729473947664389?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1312729473947664389%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.mathrubhumi.com%2Fspecials-today%2Ffather-plays-guitar-with-his-newborn-video-goes-viral-1.5111508

Story highlights: Father plays guitar with his newborn video goes viral.