സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ്; 6910 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

October 6, 2020

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗമുണ്ടായത്. ഉറവിടം അറിയാത്ത 640 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 111 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 4981 പേരാണ് ഇന്ന് രോഗമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗബാധിതരുടെ ജില്ലാതിരിച്ചുള്ള കണക്ക്;

തിരുവനന്തപുരം -989
മലപ്പുറം -854
കൊല്ലം -845
എറണാകുളം -837
തൃശൂര്‍ -757
കോഴിക്കോട് -736
കണ്ണൂര്‍ -545
പാലക്കാട് -520
കോട്ടയം -427
ആലപ്പുഴ -424
കാസര്‍ഗോഡ് -416
പത്തനംതിട്ട -330
വയനാട് -135
ഇടുക്കി -56

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -850
കൊല്ലം -485
പത്തനംതിട്ട -180
ആലപ്പുഴ -302
കോട്ടയം -361
ഇടുക്കി -86
എറണാകുളം -337
തൃശൂര്‍ -380
പാലക്കാട് -276
മലപ്പുറം -541
കോഴിക്കോട് -628
വയനാട് -102
കണ്ണൂര്‍ -251
കാസര്‍ഗോഡ് -202

Story highlights- kerala covid 19 updates