കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച നടൻ നിവിൻ, നടി മഞ്ജു വാര്യർ- മികച്ച ചിത്രമായി ജല്ലിക്കെട്ട്

October 20, 2020

44-മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടാണ് മികച്ച ചിത്രം. ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങുന്നത് മൂത്തോനാണ്. മൂത്തോനിലെ പ്രകടനത്തിലൂടെ മികച്ച നടനായി നിവിൻ പോളിയെ തിരഞ്ഞെടുത്തു. മികച്ച സംവിധായിക ഗീതു മോഹൻദാസാണ്.

പ്രതി പൂവൻകോഴിയിലെ അഭിനയത്തിലൂടെ മഞ്ജു വാര്യർ മികച്ച നടിയായി. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ് ബാലന്‍ തിരുമല ഡോ.അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ. ജോസഫ് മാത്യു പാലാ, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. 40 ചിത്രങ്ങളാണ് പരിഗണിച്ചത്.

സമഗ്രസംഭാവനകൾക്ക് നൽകുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിർന്ന സംവിധായകൻ ഹരിഹരന് നൽകും. നാല്പതുവർഷമായി സിനിമാലോകത്ത് നിറസാന്നിധ്യമായി നിൽക്കുന്ന മമ്മൂട്ടിക്ക് റൂബി ജൂബിലി അവാര്‍ഡ് നൽകും.

മറ്റു പുരസ്‌കാരങ്ങൾ

ചലച്ചിത്രപ്രതിഭാ പുരസ്‌കാരത്തിന് അർഹരായവർ- ഛായാഗ്രാഹകന്‍ എസ്.കുമാര്‍, നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍.

മികച്ച രണ്ടാമത്തെ ചിത്രം വാസന്തി
മികച്ച രണ്ടാമത്തെ ചിത്രത്തിന്‍റെ സംവിധായകന്‍ റഹ്‌മാന്‍ ബ്രദേഴ്‌സ് ( വാസന്തി)
മികച്ച സഹനടന്‍ വിനീത് ശ്രീനിവാസന്‍ (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍), ചെമ്പന്‍ വിനോദ് (ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)

മികച്ച സഹനടി സ്വാസിക (ചിത്രം വാസന്തി)
മികച്ച ബാലതാരം മാസ്റ്റര്‍ വാസുദേവ് സജീഷ് (ചിത്രം കള്ളനോട്ടം), ബേബി അനാമിയ ആര്‍ എസ് ( സമയയാത്ര)

മികച്ച തിരക്കഥാകൃത്ത് സജിന്‍ ബാബു (ബിരിയാണി)
മികച്ച ഗാനരചയിതാവ് റഫീക്ക് അഹ്‌മ്മദ് (ചിത്രം ശ്യാമരാഗം)
മികച്ച സംഗീത സംവിധാനം ഔസേപ്പച്ചന്‍ (ചിത്രം എവിടെ)
മികച്ച പിന്നണി ഗായകന്‍ വിജയ് യേശുദാസ് (ഗാനം തൂമഞ്ഞു വീണ വഴിയേ, ചിത്രം പതിനെട്ടാംപടി, ശ്യാമരാഗം)
മികച്ച പിന്നണി ഗായിക മഞ്ജരി (ഗാനം രാരീരം, ചിത്രം മാര്‍ച്ച് രണ്ടാം വ്യാഴം)

മികച്ച ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ (ചിത്രം ജല്ലിക്കട്ട്)
മികച്ച ചിത്രസന്നിവേശകന്‍ ഷമീര്‍ മുഹമ്മദ് (ചിത്രം ലൂസിഫര്‍)
മികച്ച ശബ്ദലേഖകന്‍ ആനന്ദ് ബാബു ( ചിത്രം തുരീയം, ഹുമാനിയ)
മികച്ച കലാസംവിധായകന്‍ ദിലീപ് നാഥ് (ചിത്രം ഉയരെ)
മികച്ച മേക്കപ്പ്മാന്‍ സുബി ജോഹാല്‍, രാജീവ് സുബ്ബ(ചിത്രം ഉയരെ)
മികച്ച വസ്ത്രാലങ്കാരം മിഥുന്‍ മുരളി (ചിത്രം: ഹുമാനിയ)
മികച്ച ജനപ്രിയചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (സംവിധാനം എ.ഡി.ഗിരീഷ്)
പ്രത്യേക ജൂറി പരാമര്‍ശം ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം ഗോകുലം ഗോപാലൻ)
മികച്ച ജീവചരിത്ര സിനിമ ഒരു നല്ല കോട്ടയംകാരന്‍( സൈമണ്‍ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം കിരണ്‍ ജി നാഥ്)

സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം പൃഥ്വിരാജ് (ചിത്രം ലൂസിഫര്‍)
ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം പൊറിഞ്ചു മറിയം ജോസ്)
ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം പി കെ റോസി (സംവിധാനം ശശി നടുക്കാട്)
അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം കെ.കെ.സുധാകരന്‍ (ചിത്രം തിമിരം), റോഷന്‍ ആന്‍ഡ്രൂസ് (ചിത്രം പ്രതി പൂവന്‍കോഴി), അനശ്വര രാജന്‍ (ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)

Story highlights- kerala film critics awards