സംസ്ഥാനത്ത് നാലുജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

October 2, 2020

കേരളത്തിൽ നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി. ഒക്ടോബർ രണ്ടുമുതൽ 31 വരെയാണ് നിരോധനാജ്ഞ.

പൊതുഗതാഗതത്തിന് തടസമില്ല. വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയുമാണ് അനുവദിക്കുക. സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും.

Story highlights-kerala imposed 144 curfew