ഇന്ന് ഗാന്ധിജയന്തി; മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിന നിറവില്‍ രാജ്യം

October 2, 2020

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാര്‍ഷികത്തിന്റെ നിറവിലാണ് രാജ്യം. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര അഹിംസാ ദിനമായാണു ഗാന്ധിജയന്തി ആചരിക്കുന്നത്. 1869 ഒക്ടോബർ 2 നാണ് മഹാത്മാ ഗാന്ധി ജനിച്ചത്. ഇന്ത്യയുടെ ‘രാഷ്ട്രപിതാവ്’ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു മഹാത്മാ ഗാന്ധി.

സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.

Read also: ആക്രമണകാരിയായ കാളയില്‍ നിന്നും അമ്മൂമ്മയെ രക്ഷിച്ച് ബാലന്‍; വീഡിയോ

1948 ജനുവരി 30ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽവെച്ച് ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റാണ് ആ മഹാത്മാവ് മരണമടഞ്ഞത്.

Story Highlights:October 2 Gandhi Jayanti