കീർത്തി സുരേഷിനും കുടുംബത്തിനും രാമച്ചത്തിന്റെ മാസ്‌ക് സമ്മാനിച്ച് പൂർണിമ ഭാഗ്യരാജ്

October 1, 2020

മാസ്‌ക് ജീവിതരീതിയുടെ ഭാഗമായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ മാസ്കുകളിൽ വൈവിധ്യമൊരുക്കുകയാണ് ഡിസൈനർമാർ. ഇപ്പോഴിതാ, രാമച്ചത്തിന്റെ ഗുണങ്ങളടങ്ങിയ മാസ്‌ക് പരിചയപ്പെടുത്തുകയാണ് കീർത്തി സുരേഷും കുടുംബവും. മാസ്‌ക് ധരിച്ച് കീർത്തിയും ‘അമ്മ മേനകയും സഹോദരി രേവതിയും നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

പ്രത്യേകതകൾ നിറഞ്ഞ മാസ്‌ക് കീർത്തി സുരേഷിനും കുടുംബത്തിനും സമ്മാനിച്ചത് നടി പൂർണിമ ഭാഗ്യരാജാണ്. മേനകയുടെ അടുത്ത സുഹൃത്തായ പൂർണിമ അഭിനയത്തിന് പുറമെ ബിസിനസ്സിലും സജീവമാണ്. വസ്ത്ര വ്യാപാര രംഗത്ത് ഇരുപതുവർഷത്തിലധികമായി സജീവമായ പൂർണിമ വ്യത്യസ്തതകൾ നിറഞ്ഞ മാസ്‌കുകളാണ് ഇപ്പോൾ വിപണിയിലെത്തിക്കുന്നത്.

മാസ്‌കിലെ രാമച്ചതിന്റെ മണം വളരെ മികച്ചതാണെന്ന് കീർത്തി സുരേഷ് ചിത്രത്തിനൊപ്പം പങ്കുവയ്ക്കുന്നു. 20 വർഷമായി ചെന്നൈയിൽ പൂർണിമ സ്റ്റോർസ് എന്ന ഗാർമെന്റ് കമ്പനി നടത്തുകയാണ് പൂർണിമ. ഇപ്പോൾ ഡിസൈനർ മാസ്കുകളും സ്റ്റോറിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തിടെ സുഹൃത്തുക്കളായ ഖുശ്‌ബു, രാധിക ശരത്കുമാർ, സുഹാസിനി, ലിസ്സി എന്നിവർക്കും നടി മാസ്‌ക് സമ്മാനമായി നൽകിയിരുന്നു.

Read More: കൊവിഡ് പ്രതിസന്ധി; ‘ദൃശ്യം 2’ൽ അഭിനയിക്കാൻ അൻപത് ശതമാനത്തോളം പ്രതിഫലം കുറച്ച് മോഹൻലാൽ

എൺപതുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന താരങ്ങളാണ് പൂർണിമ, മേനക, ഖുശ്‌ബു, സുഹാസിനി, രാധിക ശരത്കുമാർ എന്നിവർ. അന്ന് ആരംഭിച്ച സൗഹൃദം അതേ ഊഷ്മളതയോടെ എയ്റ്റീസ് ക്ലബ്ബ് എന്ന കൂട്ടായ്മയിലൂടെ ഇവർ നിലനിർത്തുന്നുമുണ്ട്.

Story highlights- poornima bhagyaraj gifts herbal masks for keerthy suresh and family