keerthy suresh

‘ദുബായിലെ കളർഫുൾ ഡേയ്‌സ്’- ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്

മഹാനടിയിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതോടെ അന്യഭാഷയിലാണ് കീർത്തി സുരേഷിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. ഇപ്പോൾ രംഗ് ദേയുടെ ഷൂട്ടിംഗിനായി ദുബായിലാണ് നടി. ഷൂട്ടിംഗിനിടയിൽ, കീർത്തി ദുബായിലെ സ്ഥലങ്ങൾ കാണുന്ന തിരക്കിലുമാണ്. ഇപ്പോഴിതാ, കളർഫുൾ ഡേയ്‌സ് എന്ന കുറിപ്പിനൊപ്പം ദുബായിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. ‘രംഗ് ദേ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള...

ഇന്ത്യൻ ചായയുടെ രുചിയിലൂടെ വനിതാ സംരംഭകയായി കീർത്തി സുരേഷ്; ‘മിസ് ഇന്ത്യ’ ട്രെയ്‌ലർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

കീർത്തി സുരേഷ് നായികയാകുന്ന മിസ് ഇന്ത്യ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്.നവാഗത സംവിധായകൻ വൈ. നരേന്ദ്രനാഥ്‌ ഒരുക്കുന്ന ചിത്രം നവംബർ 4 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കും. മുത്തച്ഛന്റെ സ്വപ്നവും സ്വന്തം ബാല്യകാല അഭിലാഷവും നിറവേറ്റാനുള്ള ശ്രമത്തിൽ അമേരിക്കയിലേക്ക് പോകുന്ന സംയുക്ത മനസ എന്ന കഥാപാത്രമായാണ് കീർത്തി സിനിമയിൽ എത്തുന്നത്. വിദേശത്തെത്തി ജീവിതത്തിൽ...

ഷൂട്ടിംഗിനിടെ കുസൃതിയും കുറുമ്പുമായി കീർത്തി സുരേഷ്- പിറന്നാൾ സ്പെഷ്യൽ വീഡിയോ പങ്കുവെച്ച് ‘ഗുഡ് ലക്ക് സഖി’ ടീം

തെന്നിന്ത്യൻ നായികയായ കീർത്തി സുരേഷിന്റെ ഇരുപത്തിയെട്ടാം ജന്മദിനം സർപ്രൈസുകൾകൊണ്ട് നിറയുകയാണ്. കീർത്തി നായികയായി എത്തുന്ന തെലുങ്ക് ചിത്രം ഗുഡ് ലക്ക് സഖിയുടെ അണിയറപ്രവർത്തകർ ഒരു പിറന്നാൾ സ്പെഷ്യൽ വീഡിയോയാണ് നടിക്കായി സമ്മാനിച്ചത്. അതോടൊപ്പം, നടൻ മഹേഷ് ബാബു തന്റെ പുതിയ ചിത്രത്തിലേക്ക് കീർത്തിയെ നായികയായി ക്ഷണിച്ചിരിക്കുകയാണ്. അതേസമയം, കീർത്തി ഏറ്റവുമധികം പ്രതീക്ഷ നൽകുന്ന ചിത്രമായ...

‘ആ മാസ്കുകൾക്ക് താഴെ മനോഹരമായ പുഞ്ചിരിയുണ്ടാകണം’- കാൻഡിഡ് ചിരി ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്

തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി. ഇപ്പോഴിതാ, ആരാധകർക്കായി ഒരു കാൻഡിഡ് ചിരി ചിത്രം പങ്കുവയ്ക്കുകയാണ് കീർത്തി സുരേഷ്. ചിത്രത്തിനൊപ്പം ചിരിയുടെ പ്രാധാന്യത്തെക്കുറിച്ചും താരം പങ്കുവയ്ക്കുന്നു. https://www.instagram.com/p/CF19q1wJo0S/?utm_source=ig_web_copy_link 'ഒരു ചെറു പുഞ്ചിരിക്ക് നിങ്ങൾ ചിന്തിക്കുന്നതിനേക്കാളധികം കാര്യങ്ങൾ ചെയ്യാൻ...

കീർത്തി സുരേഷിനും കുടുംബത്തിനും രാമച്ചത്തിന്റെ മാസ്‌ക് സമ്മാനിച്ച് പൂർണിമ ഭാഗ്യരാജ്

മാസ്‌ക് ജീവിതരീതിയുടെ ഭാഗമായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ മാസ്കുകളിൽ വൈവിധ്യമൊരുക്കുകയാണ് ഡിസൈനർമാർ. ഇപ്പോഴിതാ, രാമച്ചത്തിന്റെ ഗുണങ്ങളടങ്ങിയ മാസ്‌ക് പരിചയപ്പെടുത്തുകയാണ് കീർത്തി സുരേഷും കുടുംബവും. മാസ്‌ക് ധരിച്ച് കീർത്തിയും 'അമ്മ മേനകയും സഹോദരി രേവതിയും നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പ്രത്യേകതകൾ നിറഞ്ഞ മാസ്‌ക് കീർത്തി സുരേഷിനും കുടുംബത്തിനും സമ്മാനിച്ചത് നടി പൂർണിമ ഭാഗ്യരാജാണ്. മേനകയുടെ...

‘ഓമലേ പൊന്നോമലേ…’; സ്‌നേഹവും നൊമ്പരവും നിറച്ച് പെന്‍ഗ്വിനിലെ ആദ്യ ഗാനം

ആസ്വാക ഹൃദയങ്ങളിലേയ്ക്ക് ഒരു നേര്‍ത്ത മഴനൂല് പോലെ പെയ്തിറങ്ങുകയാണ് പെന്‍ഗ്വിന്‍ എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് പെന്‍ഗ്വിന്‍. ചിത്രത്തിലെ ഓമലേ പൊന്നോമലേ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സ്‌നേഹത്തിന്റെ ആര്‍ദ്രതയും വിരഹത്തിന്റെ നൊമ്പരവുമെല്ലാം ഇഴചേര്‍ന്നുകിടക്കുന്നുണ്ട് ഈ പാട്ടില്‍. വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണന്‍...

‘കീർത്തിക്ക് എന്നോട് അത്യധികം സ്നേഹവും കെയറുമാണ്’- കീർത്തി സുരേഷുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജിമ

ബാലതാരങ്ങളായി സിനിമ കുടുംബങ്ങളിൽ നിന്നെത്തി തെന്നിന്ത്യയിൽ നായികമാരായി തിളങ്ങി നിൽക്കുകയാണ് മഞ്ജിമ മോഹനും, കീർത്തി സുരേഷും. ഇരുവരും മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും മറ്റ് ഭാഷകളിലാണ് മികച്ച വേഷങ്ങൾ തേടിയെത്തിയത്.കീർത്തിയും താനും ബാല്യം തൊട്ടേ വലിയ സുഹൃത്തുക്കളാണെന്ന് പറയുകയാണ് മഞ്ജിമ മോഹനിപ്പോൾ. 'എന്റെ അച്ഛനും കീർത്തിയുടെ അച്ഛനും സുഹൃത്തുക്കളാണ്. ബാല്യ കാലം തൊട്ടേ...

വീണ്ടും മെലിഞ്ഞ് കീർത്തി സുരേഷ്; അമ്പരപ്പിക്കുന്ന മാറ്റവുമായി നടി

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ താര റാണിയായി മാറിയിരിക്കുകയാണ് കീർത്തി സുരേഷ്. നടി സാവിത്രിയുടെ ജീവിതം പറഞ്ഞ 'മഹാനടി'യിലൂടെ ദേശിയ പുരസ്കാരവും സ്വന്തമാക്കിയ കീർത്തി സുരേഷ്, ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. ബോളിവുഡ് നടിമാർ പൊതുവെ സൈസ് സീറോ ആയതിനാൽ കീർത്തിയും കൂടുതൽ മെലിയുകയാണ്. https://www.instagram.com/p/B8EXL3KJ1ni/?utm_source=ig_web_copy_link മെലിഞ്ഞതിനു ശേഷമുള്ള കീർത്തി സുരേഷ് ഒരുപാട് മാറിപ്പോയി എന്നാണ് ആരാധകരുടെ...

ദേശിയ പുരസ്‌കാരം ഏറ്റു വാങ്ങി കീർത്തി സുരേഷും ജോജുവും

അറുപത്തിയാറാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി ജേതാക്കൾ. മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി കീർത്തി സുരേഷും ജോസഫിലെ അഭിനയത്തിന് ലഭിച്ച പ്രത്യേക പരാമർശത്തിൽ പുരസ്‌കാരം ഏറ്റു വാങ്ങി ജോജുവും മലയാളികളുടെ അഭിമാനമുയർത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജേതാക്കൾക്ക് പുരസ്‌കാരം സമ്മാനിച്ചു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ...

രജനികാന്തിന്റെ നായികയായി കീർത്തി സുരേഷ്

രജനികാന്തിന്റെ 168മത്തെ ചിത്രത്തിൽ നായികയായി കീർത്തി സുരേഷ് എത്തുന്നു. ഒട്ടേറെ നായികമാരുടെ പേരുയർന്നുവെങ്കിലും കീർത്തിയെ നായികയായി നിശ്ചയിച്ചിരിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മഞ്ജു വാര്യരുടെയും ജ്യോതികയുടെയും പേരുകൾ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ സൺ പിക്ചേഴ്സ് ഔദ്യോഗികമായി കീർത്തി സുരേഷിനെ നായികയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ചിത്രം തന്റെ കരിയറിലെ നാഴികകല്ലാണെന്നും എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന അനുഭവമാണെന്നും...

Latest News

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കെ എസ് ചിത്രക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ, എസ്പിബിക്ക് പത്മവിഭൂഷൺ

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം...