ഖുഷിക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ- സായി പല്ലവിയുടെ മനോഹര ചിത്രങ്ങൾ

October 1, 2020

വളരെയധികം ശാന്തതയോടെ ലോക്ക് ഡൗൺ ദിനങ്ങൾ ആസ്വദിക്കുകയാണ് സായി പല്ലവി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ വളരെ അലസമായി സമാധാനത്തോടെയിരിക്കുന്ന താരത്തെയാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ, വളർത്തുനായക്കൊപ്പം പൂന്തോട്ടത്തിൽ സമയം ചിലവഴിക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

ഖുഷി എന്ന് പേരിട്ട നായക്കൊപ്പം പുൽത്തകിടിയിൽ ഇരിക്കുകയാണ് സായി പല്ലവി. സിനിമാ തിരക്കുകളിലേക്ക് ചേക്കേറുന്നതിന് മുൻപുള്ള അവസാന ദിനങ്ങൾ ആഘോഷമാക്കുകയാണ് നടി. പല താരങ്ങളും ഇങ്ങനെ ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറും മുൻപ് ചെറിയ യാത്രകളൊക്കെ നടത്തുന്ന തിരക്കിലാണ്. കാഷ്വൽ ബ്ലൂ പാന്റും ടി-ഷർട്ടും ധരിച്ച് ശാന്തമായിരിക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

https://www.instagram.com/p/CFwv8S_Fp01/?utm_source=ig_web_copy_link

ലോക്ക് ഡൗൺ സമയത്ത് പഠനത്തിരക്കിലായിരുന്നു സായി പല്ലവി. മെഡിക്കൽ പഠനം പൂർത്തിയാക്കിയെങ്കിലും പ്രാക്ടീസിന് മുൻപ് തന്നെ താരം സിനിമയിൽ എത്തിയിരുന്നു. അടുത്തിടെ ട്രിച്ചിയിലെ ഒരു സ്വകാര്യ കോളേജിൽ പരീക്ഷ എഴുതാൻ വന്ന സായി പല്ലവിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

Read More: കൊവിഡ് പ്രതിസന്ധി; ‘ദൃശ്യം 2’ൽ അഭിനയിക്കാൻ അൻപത് ശതമാനത്തോളം പ്രതിഫലം കുറച്ച് മോഹൻലാൽ

പ്രേമത്തിലെ മലർ മിസ്സായി മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് സായി പല്ലവി. തെന്നിന്ത്യൻ താരറാണിയായി സായി പല്ലവി മാറിയിട്ടും മലർ എന്ന കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. ലോക്ക് ഡൗൺ കഴിയുമ്പോൾ നാഗ ചൈതന്യക്കൊപ്പമുള്ള പുതിയ ചിത്രത്തിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് സായി പല്ലവി.

Story highlights- sai pallavi’s playtime with pet