സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ തനി ഒരുവന് രണ്ടാം ഭാഗം ഒരുങ്ങുന്നു

October 2, 2020

2015ൽ റിലീസ് ചെയ്ത ഹിറ്റ് തമിഴ് ചിത്രമാണ് തനി ഒരുവൻ. ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. അടുത്തവർഷം 2020 മുതൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻ രാജ സംവിധാനം ചെയ്ത ‘തനി ഒരുവൻ’, ജയം രവി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ക്രൈം ത്രില്ലറായിരുന്നു.

അഞ്ചു വർഷങ്ങൾക്ക് ശേഷം ‘തനി ഒരുവൻ 2’ എന്ന ചിത്രത്തിനായി ജയം രവിയുമായി കൈകോർക്കുമെന്ന് സംവിധായകൻ മോഹൻ രാജ പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഏഴാം തവണയാണ് സഹോദരങ്ങളായ ജയം രവിയും മോഹൻ രാജയും ഒന്നിക്കുന്നത്.

അതേസമയം, മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ഇതിഹാസ ചിത്രത്തിൽ അഭിനയിക്കുന്ന ജയം രവി, ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘തനി ഒരുവൻ’ എന്ന സിനിമയിൽ ജയം രവി ഐപിഎസ് ഉദ്യോഗസ്ഥനായാണ് വേഷമിട്ടത്. ആദ്യ ഭാഗത്തിൽ ശക്തനായ വില്ലനായി അരവിന്ദ് സ്വാമിയാണ് എത്തിയത്.

സ്റ്റോറി ‘Thani Oruvan 2’ to start rolling