പാഠഭാഗങ്ങള്‍ മനോഹരമായ ഒരു സിനിമ പോലെ കുട്ടികള്‍ക്ക് ആസ്വദിച്ച് പഠിക്കാം- 90പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

November 2, 2020
90+ My Tuition App for students

പാഠഭാഗങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഓരോ കുട്ടികളും ആഗ്രഹിക്കാറുണ്ട്. കുട്ടികള്‍ മാത്രമല്ല, മാതാപിതാക്കള്‍ക്കും ഏറെയാണ് കുട്ടികളുടെ പഠനം സംബന്ധിച്ച സംശയങ്ങളും ആദികളുമൊക്കെ. കൊവിഡ് കാലത്ത് ക്ലാസ് മുറികള്‍ വെര്‍ച്വല്‍ രീതിയിലേക്ക് മാറ്റപ്പെടുക കൂടി ചെയ്തപ്പോള്‍ കുട്ടികള്‍ക്ക് പഠനഭാഗങ്ങള്‍ വേണ്ടവിധത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നുണ്ടോ എന്ന കാര്യത്തിലെല്ലാം മാതാപിതാക്കള്‍ക്ക് ആശങ്ക വര്‍ധിച്ചു.

എന്നാല്‍ വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പഠിപ്പിച്ചു നല്‍കുകയാണ് 90പ്ലസ് മൈ ട്യൂഷന്‍ ആപ്പ്. ഒരു സിനിമ കാണുന്നതുപോലെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ ആസ്വദിച്ച് പഠിക്കാന്‍ സാധിക്കും. അതായത് നമ്മള്‍ പുസ്തകത്തിലെ ഒരു പാഠഭാഗം തുറക്കുന്നു. അത് സിനിമ പോലെ കുട്ടികള്‍ക്ക് മുന്നില്‍ ദൃശ്യമാകും. വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ മനസ്സിലാവുകയും ചെയ്യും.

അഞ്ചാം ക്ലാസ്സ് മുതല്‍ 12ാം വരെയുള്ള ടെക്സ്റ്റ് ബുക്ക് സിനിമപോലെ വളരെ ലളിതമായി കുട്ടികള്‍ക്കായി ദൃശ്യവത്കരിച്ചിരിക്കുന്നു എന്നതാണ് 90പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ പ്രത്യേകത. 2018 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ട്യൂഷന്‍ നല്‍കി വരുന്നുമുണ്ട്. എല്ലാ കുട്ടികള്‍ക്കും പിന്തുടരാന്‍ പാകത്തിന് സിലബസിനെ സിമ്പിളാക്കിയാണ് ആപ്പിലൂടെയുള്ള ഡിജിറ്റല്‍ ട്യൂഷന്‍ എന്നതും ആകര്‍ഷണീയമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനനിലവാരം ഉറപ്പാക്കുന്ന മൈ ട്യൂഷന്‍ ആപ്പ് കുറഞ്ഞ ഫീസ് മാത്രമാണ് ആപ്പിലൂടെയുള്ള പഠനത്തിന് ഈടാക്കുന്നത്. കേരളാ സിലബസിലെ കുട്ടികള്‍ക്ക് മാത്രമേ 90പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെയുള്ള പഠനം സാധ്യമാവുകയുള്ളു. വിഷയങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വീഡിയോ ക്വാളിറ്റിയില്‍ ആപ്പില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതും 90പ്ലസിന്റെ പ്രത്യേകതയാണ്. കൂടാതെ 90പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ ഡീലര്‍ഷിപ്പ് സ്വന്തമാക്കാനുള്ള അവസരവും നിലവില്‍ ലഭ്യമാണ്.

വിശദവിവരങ്ങള്‍ക്ക് : www.mytuitionapp.com

Advertorial Content

Story highlights: 90+ My Tuition App for students