തെരുവുകള്‍ നീ, ഞാന്‍ വേഗമായ്; ആദ്യ ചിത്രത്തിലെ പാട്ട് മനോഹരമായി ആലപിച്ച് അഹാന

November 23, 2020
Ahana Singing Song From Njan Steve Lopez

”തെരുവുകള്‍ നീ, ഞാന്‍ വേഗമായ്
അലകടല്‍ നീ ഞാന്‍ തോണിയായ്
ആരോമലേ ആകാശമേ അലയുന്നു ഞാന്‍
നീ പെയ്യുകെന്നില്‍ തോരുകെന്നില്‍ മഴമേഘമേ…” മനോഹരമായ ഈ ഗാനം സുന്ദരമായി ആലപിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണ.

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ ഗാനമാണ് മനോഹരമായി അഹാന ആലപിച്ചിരിക്കുന്നതും.

രാജീവ് രവി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. 2014-ലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. അഹാനയക്ക് പുറമെ ഫര്‍ഹാന്‍ ഫാസില്‍, അലന്‍സിയര്‍, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

അതേസമയം അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ച അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്കിടെ പാട്ടു വീഡിയോയും നൃത്ത വീഡിയോയുമെല്ലാം താരം പങ്കുവയ്ക്കാറുമുണ്ട്.

Story highlights: Ahana Singing Song From Njan Steve Lopez